CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 31 Minutes 56 Seconds Ago
Breaking Now

സന്ദർലാൻഡ് സീറോ മലബാർ കമ്മ്യുണിറ്റി ദശാബ്ദി നിറവിൽ; ഭക്തിസാന്ദ്രമായി ഇടവക ദിനം സമാപിച്ചു....

മാത്യു ജോസഫ് 

സന്ദർലാൻഡ് : സേവനത്തിന്റെ , ദൈവസ്നേഹത്തിന്റെ പത്തു വർഷത്തിന്റെ നിറവിൽ നിൽക്കുന്ന സന്ദർലാൻഡ് സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റി, ദശാബ്ദി ആഘോഷങ്ങൾക്ക് ; ഇടവക ദിനാചരണത്തിലൂടെ . സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയോടെ തുടക്കം കുറിച്ചു. നിരവധി വൈദീകർ സഹ കാർമികരായ വിശുദ്ധ കുർബാനയിൽ ഇടവക വികാരി ബഹു.ഫാ. സജി തോട്ടത്തിൽ ആദ്യ സന്ദർശനം നടത്തുന്ന ഇടയന് സ്വാഗതമേകി. തുടർന്ന് കമ്മ്യുണിറ്റിയിലെ ഫാമിലി യൂണിറ്റുകൾ തമ്മിലുള്ള വാശിയേറിയ ബൈബിൾ ക്വിസ് മത്സരത്തിൽ, കുട്ടികളുടെ വിഭാഗത്തിൽ സെ. മദർ തെരേസ്സ ഫാമിലി യുണിറ്റ്, മുതിർന്നവരുടെ വിഭാഗത്തിൽ സെ. ജോസഫ്‌സ് ഫാമിലി യുണിറ്റ് ഒന്നാം സ്ഥാനം നേടി.

പത്താം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ വിവിധ പരിപാടികൾക്ക് ബഹുമാനപെട്ട ബിഷപ്പ് തുടക്കം കുറിച്ചു . ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യങ്ങളാകാൻ ഏവരെയും തന്റെ പ്രസംഗത്തിൽ പിതാവ് ഓർമിപ്പിച്ചു. സെപ്റ്റംബർ അവസാനം നടക്കുന്ന സെ. അൽഫോൻസാ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളിൽ ദശാബ്ദി സോവനീർ പ്രസിദ്ധികരിക്കുന്നതായിരിക്കും . കഴിഞ്ഞ പത്തു വർഷ കാലം ദൈവം നൽകിയ നന്മകൾക്ക് നന്ദി പ്രകാശിപ്പിക്കുന്ന വേളയിൽ സന്ദർലാണ്ടിലും പരിസരത്തും നന്മയുടെ ജ്വലിക്കുന്ന ഓർമകളാകുവാനുള്ള ശ്രമത്തിലാണ് ഇടവക സമൂഹം .

ദൈവാനുഭവത്തിന്റെ മഹനീയ മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിക്കാൻ പങ്കുചേർന്ന ഏവർക്കും പാരിഷ് കമ്മിറ്റി നന്ദി അറിയിച്ചു. മാർച്ച്  മാസത്തെ മലയാളം കുർബാന മാർച്ച് 18 , ശനിയാഴ്ച 11 മണിക്ക് സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വെച്ച് നടക്കുന്നതായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.