CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 21 Seconds Ago
Breaking Now

ലിവർപൂളിൽ നിന്നും കേരളത്തിലെത്തിയ ബ്രിട്ടീഷ് പഠനസംഘം ഒരേ സ്വരത്തിൽ പറയുന്നു കേരളം എത്ര പ്രകൃതി രമണീയം.

അലക്സ് വർഗീസ് 

ലിവർപൂൾ: ഇൻഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധധിയുടെ ഭാഗമായി ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകൾ ഒന്നു ചേർന്ന് പരമ്പരാഗത രീതിയിൽ സ്വീകരിച്ചു.


നെടുമ്പാശ്ശേരി എയർപോർട്ടിലെ അത്യാധുനിക ടെർമിനൽ മൂന്ന് സന്ദർശിച്ച ശേഷം യാത്ര തുടങ്ങിയ സംഘാംഗങ്ങൾ നെൽവയലുകളും, തെങ്ങിൻ തോപ്പുകളും, റബ്ബർ തോട്ടങ്ങളും, വേമ്പനാട് കായലും, മൂന്നാർ മലനിരകളുടെ വശ്യഭംഗിയും ആസ്വദിച്ച് ഒരേസ്വരത്തിൽ പറഞ്ഞു.. കേരളത്തിൽ ജനിച്ചവർ എത്ര ഭാഗ്യമുള്ളവർ,  ഇത്രയും പ്രകൃതി രമണീയമായ മറ്റൊരു സ്ഥലവും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.

തുടർച്ചയായി ഒൻപതാമത്തെ വർഷമാണ് ലിവർപൂളിൽ നിന്നുള്ള പഠനസംഘം കേരളത്തിലെത്തുന്നത്. ഇന്നലെ ഭരണസിരാകേന്ദ്ര നഗരിയിലെത്തിയ സംഘാഗങ്ങളെ കേരള സർക്കാരിനു വേണ്ടി ടൂറിസം വകുപ്പു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യോഗിക വസതിയായ തൈക്കാട് ഹൗസിൽ സ്വീകരിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ കൗതുകത്തോടെയുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് മന്ത്രി ആധികാരികമായിത്തന്നെ മറുപടി പറഞ്ഞു.


കേരളം ലോകത്തിലെ തന്നെ എട്ടാമത്തെ മികച്ച ടൂറിസ്റ്റ് മേഖലയായി പ്രഖ്യാപനം വന്നതിൽ പ്രവാസി മലയാളികൾക്ക് ഏറെ പങ്കുണ്ടെന്നും അഭിമാനിയ്ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. KTDC യുടെ അംഗീകൃത എജൻറായി ടൂറിസം മേഖലയിൽ വർഷങ്ങളായി പ്രവർത്തിയ്ക്കുന്ന ആഷിൽ സിറ്റി ടൂർസ് ആന്റ് ട്രാവവൽസ് ഇന്ത്യയിലും യു കെ അടക്കമുള്ള വിദേശ രാജ്യങ്ങളിലും ചെയ്യുന്ന സേവനങ്ങളെ പ്രശംസിക്കാനും മന്ത്രി മറന്നില്ല.


തുടർന്നുള്ള ദിവസങ്ങളിൽ ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സകൂളിന്റെ കേരളത്തിലെ ആദ്യത്തെ പാർട്ടണർ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂൾ, മാന്നാനം കെ ഇ ഹൈസ്കൂൾ, ഏറ്റുമാനൂർ സാൻജോസ് വിദ്യാലയം, മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന പഠനസംഘം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും.


തുടർന്ന് കേരളത്തിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിയ്ക്കുന്ന സംഘാഗങ്ങൾ മടക്കയാത്രയിൽ അറേബ്യൻ സംസ്കാരം നേരിൽക്കാണുന്നതിനായി രണ്ടു ദിവസം ദുബായിൽ പര്യടനം നടത്തി മാർച്ച് മാസം ആദ്യവാരത്തോടെ ലിവർപൂളിൽ തിരികെയെത്തും.


കഴിഞ്ഞ ഒൻപതു വർഷവും ഏറ്റവും മികവുറ്റ രീതിയിൽ സുരക്ഷിതമായി ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ ഇന്ത്യൻ കമ്യൂണിറ്റി കമ്മറ്റി മെമ്പറും സംഘടനാ പ്രവർത്തകനുമായ തോമസ് ജോൺ വാരികാടിനും, ആഷിൻ സിറ്റി ടൂർസ് ആന്റ് ട്രാവൽസ് മനേജിങ്ങ് ഡയറക്ടർ ജിജോ മാധവപ്പള്ളിയ്ക്കും സ്കൂൾ ഡയറക്ടർ ക്രിസ്ഫോസ്, ഹെഡ്ടീച്ചർ സാലി ബീവേഴ്സ് എന്നിവർ അഭിനന്ദനമറിയിച്ചു.






കൂടുതല്‍വാര്‍ത്തകള്‍.