CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes 11 Seconds Ago
Breaking Now

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ ചോദിക്കുന്നു ... ഷാനുമോന്‍ ശശിധരനെയും ,ശരിരം തളര്‍ന്നു കിടക്കുന്ന തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനെയും നിങ്ങള്‍ സഹായിക്കില്ലേ?

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കക്ക് കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്‌നി രോഗം വന്നു ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനയച്ച കത്ത് പ്രസിദ്ധീകരിക്കുന്നു. 

വലിയ നോമ്പിന് ശേഷം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു .

കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.  ശരിരം തളര്‍ന്ന  അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നെട്ടോട്ടമോടുകയാണ്. മൂന്നു കുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു നിര്‍ബന്ധമായി പഠനം നിര്‍ത്തേണ്ടി വന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.


മലയാറ്റൂര്‍,കാടപ്പാറ സ്വദേശി  അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്‌നി രോഗം വന്നു പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്‌നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.

ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ  രണ്ടു കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു കൊടുക്കുമെന്നു അറിയിക്കുന്നു. നിങ്ങളുടെ സഹായം  താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു. നിലവില്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 200 പൗണ്ട് കിടപ്പുണ്ട് ഈ പണം ഈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.


ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു .    

പണം തരുന്ന  ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി  ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP 

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320 , സജി തോമസ് 07803276626.

വാര്‍ത്ത: ടോം ജോസ് തടിയംപാട് 



 

 


 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.