CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 42 Seconds Ago
Breaking Now

രണ്ടു വൃക്കകളും തകര്‍ന്ന ഇരിട്ടിയിലെ ബീരാന്‍ കരുണ തേടുന്നു....വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ ?

ഇരിട്ടി: വള്ളിത്തോട്, പായം പഞ്ചായത്തില്‍ താമസിക്കുന്ന നാല്പത്തിയഞ്ചുകാരനായ ബീരാന്‍ ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. തന്‍റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായിട്ടു ഏകദേശം രണ്ടു വര്‍ഷത്തോളമായി. തുടര്‍ച്ചയായ ഡയാലിസിലൂടെയാണ് ജീവിതം ഇപ്പോള്‍ മുന്‍പോട്ടു പോകുന്നത്. ഏകദേശം ഇപ്പോള്‍ ഒരാഴ്ചയില്‍ മരുന്നുകള്‍ക്കും ഡയാലിസിസിനുമായി തന്നെ എണ്ണായിരത്തിലധികം രൂപ ചിലവാകുന്നുണ്ട്. നീണ്ട കാലത്തെ ചികിത്സകളും മരുന്നും ബീരാനേയും കുടുംബത്തെയും വലിയ കടക്കാരാക്കി മാറ്റി. തന്‍റെ ജീവിതത്തെക്കളുപരി പറക്കമുറ്റാത്ത മൂന്നു പെണ്‍മക്കളെക്കുറിച്ചാണ് ബീരാന്‍റെ ദുഖം. കേവലം പത്തു സെന്റ് ഭൂമിയില്‍ ചെറിയ ഒരു വീടു മാത്രമെ ബീരാന് സ്വന്തമായി ഉള്ളു. ഒരുവിധ ജോലിയും ചെയ്യാന്‍ ബീരാന്റെ ആരോഗ്യം ബീരാനെ സമ്മതിക്കുന്നില്ല.

മൂന്നു പെണ്മക്കളുടെ പഠനം മുന്പോട്ടു കൊണ്ടു പോകുവാന്‍ ബീരാന്‍ കഷ്ടപ്പെടുകയാണ്. തന്‍റെ കിഡ്നി മാറ്റിവച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നാണ് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനായി ഏകദേശം ഇരുപത്തിയഞ്ചുലക്ഷത്തില്‍പരം രൂപ ചിലവാകുമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചിരിക്കുന്നത്. എങ്ങനെ ഈ പണം കണ്ടെത്തുമെന്ന് അറിയാതെ വലയുകയാണ് ബീരാനും കുടുംബവും. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാള്‍ മുന്പോട്ടുപോയത്. പ്രിയമുള്ളവരെ നമ്മുടെ ചെറിയ സഹായങ്ങള്‍ കൊണ്ട് ഒരു ചെറുപ്പക്കാരനെയും കുടുംബത്തെയും രക്ഷിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യപ്രവർത്തിയായിരിക്കും അത്. 

കഷ്ടപ്പെടുന്ന ഈ യുവ സുഹൃത്തിനെക്കുറിച്ചറിഞ്ഞ വോകിംഗ് കാരുണ്യ അൻപത്തിയേഴാമത്‌ സഹായം ബീരാന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ബീരാനെ സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ ആറിനു മുന്പായി താഴെക്കാണുന്ന വോകിംഗ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

https://www.facebook.com/pg/Woking-Karunya-Charitable-society193751150726688/posts/

Charitties Bank Account Details

 Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph  07507361048

 




കൂടുതല്‍വാര്‍ത്തകള്‍.