CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 43 Seconds Ago
Breaking Now

ദൈവസാനിധ്യം നിറഞ്ഞു നിൽക്കുന്ന ബഥേൽ ജനസാന്ദ്രമാകുന്നു....യൂറോപ്പിന് മുഴുവൻ ആത്മീയ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന സെഹിയോൻ യൂറോപ്പ് നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ വീണ്ടും ഏപ്രിൽ 8 നു എത്തുന്നു..

"ഉണരാം പ്രശോഭിക്കാം"; വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമായി നോമ്പുകാല ഒരുക്കധ്യാനങ്ങളിലൂടെ ഓസ്‌ട്രേലിയയുടെ നാനാഭാഗങ്ങളിൽ തിരക്കിലായിരിക്കുകയാണ് സെഹിയോൻ യൂറോപ്പ് ഡയറക്ടർ ബഹു. സോജി ഓലിക്കൽ അച്ചൻ. ആയതിനാൽ സെഹിയോൻ യൂറോപ്പിന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും പ്രമുഖ വചന പ്രഘോഷകനുമായ ബഹു. ഫാ. ഷൈജു നടുവത്താനിയിൽ അച്ചനായിരിക്കും ഇപ്രാവശ്യത്തെ കൺവൻഷൻ നയിക്കുക. പ്രസക്ത വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ റവ. ഫാ. സിറിൽ ഇടമന അച്ചൻ ആരാധന നയിക്കുന്നതായിരിക്കും. 

അനേകം ബിഷപ്പുമാരെയും വൈദികരെയും സന്യസ്തരെയും ധ്യാനിപ്പിച്ചിട്ടുള്ളതും ലോക സുവിശേഷീകരണത്തിന്റെ ഭാഗമായി ഇപ്പോൾ ജർമ്മനി ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും, ജീസസ് വണ്ടർ എന്ന പ്രോഗ്രാമിലൂടെ ലോകശ്രദ്ധ തന്നെ കവർന്നെടുത്ത ബ്രദർ തോമസ് പോൾ കൂടാതെ ഡൊമിനീഷ്യൻ യൂത്ത് ഓർഡറിന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ഗ്രേറ്റ് ബ്രിട്ടൻ ഓർഡർ ഓഫ് പ്രീച്ചേഴ്സ് മിനിസ്ട്രിയുടെ ഡയറക്റും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. നിക്കോളാസ് ക്രോയും ഇപ്രാവശ്യത്തെ കൺവൻഷനിൽ പങ്കെടുക്കും. ഇംഗ്ളീഷിലും മലയാളത്തിലും രണ്ടു സെഷനിലായി   നടക്കുന്ന കൺവൻഷനിൽ ദേശഭാഷാ വ്യത്യാസമില്ലാതെ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നുമായി ജനം കൂട്ടം കൂട്ടമായി എത്തിച്ചേരുന്നു. 

ശക്തമായ അടിവേരുകളുള്ള ലബനോനിലെ ദേവദാരുക്കൾ കടപുഴകി വീണ കഥ നാം കേട്ടിട്ടുണ്ട്. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് അധഃപതനത്തിന്റെ പാതാളത്തിൽ എത്രയോ പേർ വീണു തകർന്നിരിക്കുന്നു. യേശുവിന്റെ കൂടെ നടന്ന യൂദാസ് 30 വെള്ളിക്കാശിന്റെ മുൻപിൽ അധഃപതിച്ചില്ലേ!! അഹങ്കരിക്കുവാൻ ഒന്നുമില്ല". നിൽക്കുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുവിൻ" സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു. നല്ല കുമ്പസാരം കഴിച്ചു അനുതാപത്തോടെയും വിശുദ്ധിയോടും ആയിരിക്കുവാൻ ഈ നോമ്പുകാലം ഈശോ നമ്മിൽ നിന്ന് അവകാശപ്പെടുന്നു. കൺവൻഷനിൽ പങ്കെടുക്കുന്ന ഏതൊരാൾക്കും ഇംഗ്ളീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും അതിനൊപ്പം സ്പിരിച്വൽ ഷെയറിങ്ങിനുമുള്ള അവസരമുണ്ടായിരിക്കും. 

"കുഞ്ഞുങ്ങളെ എന്റെ അരികിൽ വരുവാൻ അനുവദിക്കുവിൻ" നമ്മുടെ കുഞ്ഞുങ്ങളെ ഈശോക്ക് വളരെ ഇഷ്ടമാണ്. അനുഗ്രഹിക്കുവാൻ ഉയർത്തിയിരിക്കുന്നു ആ കരത്തിൻ കീഴിലേക്ക് നമുക്ക് അവരെ ചേർത്തു നിർത്താം. കുട്ടികൾക്കും യുവജനങ്ങൾക്കുമായി അവരുടെ പ്രായമനുസരിച്ചു സെഷൻ തിരിച്ചു നടത്തപ്പെടുന്ന കൺവൻഷനിൽ വളരെ അധികം കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികളുടെ ആത്മീയ വളർച്ചക്കുതകുന്ന കിങ്ഡം റവലേറ്റർ എന്ന മാഗസിൻ എല്ലാ മാസവും സൗജന്യമായി നൽകി വരുന്നു. 

യൂറോപ്പിൽ അനേകായിരങ്ങൾ വിശ്വാസത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്ന ആത്മീയ വിരുന്നാണ് ഈ ശുശ്രൂഷ എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങൾ. 

കൺവൻഷന്റെ ആത്മീയ വിജയത്തിനായി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നതിനൊപ്പം ബഹു. സോണിയച്ചനും സെഹിയോൻ ടീം മുഴുവനും ചേർന്ന് ഏവരെയും ബഥേൽ സെന്ററിലേക്ക് പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു. 

Bethel Convention Centre 

Kelvin Way 

Birmingham 

B707JW 

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി: 078781449670 

അനീഷ്: 07760254700 

വാർത്ത: മറിയാമ്മ ജോഷി




കൂടുതല്‍വാര്‍ത്തകള്‍.