അയർക്കുന്നം മറ്റക്കര സംഗമത്തിൽ പങ്കെടുക്കുന്നതിനായി യുകെയിൽ എത്തുന്ന കോട്ടയം പാർലമെന്റ് അംഗവും, കേരളാ കോൺഗ്രസ് പാർട്ടി വൈസ് ചെയർമാനും ആയ ജോസ് കെ മാണിക്ക് പ്രവാസി കേരളാ കോൺഗ്രസിന്റെ ആഭ്യമുഖ്യത്തിൽ സ്വീകരണം നൽകുന്നു. ഈ മാസം 30ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കവൻട്രി സേക്രട്ട് ഹാർട്ട് പാരിഷ് ഹാളിൽ നടക്കുന്ന സ്വീകരണ യോഗത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകരും , പാർട്ടിയിലും മറ്റു പോഷക സംഘടനകളിലും പ്രവർത്തിച്ചിരുന്ന നേതാക്കന്മാരും , പാർട്ടി പ്രവർത്തകരും, അനുഭാവികളും പങ്കെടുക്കും . സംസ്ഥാനത്തെ പാർലമെന്റ് അംഗങ്ങളിൽ മികച്ച പാര്ലമെന്റേറിയനായും, പാർലമെന്റിൽ മലയാളികളുടെയും , പ്രവാസികളുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ഊർജസ്വലനും , വികസന സ്വപ്നങ്ങൾക്ക് ജീവൻ കൊടുക്കുന്ന കാര്യത്തിൽ കർമ്മ നിരതനുമായ ജോസ് കെ മാണിയുടെ യുകെ സന്ദർശനം യുകെയിലെമ്പാടുമുള്ള കേരളാ കോൺഗ്രസ് പ്രവർത്തകരിലും , കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ പ്രവാസികളിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട് . ആദ്യമായി യുകെയിലെത്തുന്ന ജോസ് കെ മാണി എം പി യെ പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകർ ഹീത്രൂ വിമാനത്താവളത്തിൽ സ്വീകരിക്കും .
പാലാ എന്ന ഒരേ നിയമസഭാ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ 50 കൊല്ലം തുടർച്ചയായി നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ എം മാണി , പി ജെ ജോസഫ് , തുടങ്ങി നേതാക്കന്മാർ നയിക്കുന്ന കേരളാ കോൺഗ്രസ് എന്ന കർഷക പ്രസ്ഥാനത്തിലും , പോഷക സംഘടനകളിലും ഉന്നത നേതൃത്വ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു പറ്റം നേതാക്കന്മാരും , പാർട്ടി പ്രവർത്തകരും , അനുഭാവികളുമടക്കം ആയിരക്കണക്കിന് കേരളാ കോൺഗ്രസ് പ്രവർത്തകർ യു കെ യുടെ മണ്ണിൽ ഇപ്പോഴും കേരളാ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനെ സ്വന്തം നെഞ്ചിലേറ്റി ജീവിക്കുന്നു .
കേരളാ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരാൻ , യുകെയിലെമ്പാടുമുള്ള മുഴുവൻ കേരള കോൺഗ്രസ് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും കോർത്തിണക്കി , ഇപ്പോൾ നിലവിലുള്ള പ്രവാസി കേരള കോൺഗ്രസ് പ്രസ്ഥാനത്തെ കൂടുതൽ ശക്തവും , ജനകീയവുമായ ഒരു പ്രവാസി സംഘടനയാക്കാനുള്ള ശ്രമത്തിനും ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ ആലോചിക്കും .
കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാൻ, മണ്ഡലത്തിൽ വികസന വിസ്മയം തീർക്കുന്ന ജോസ് കെ മാണി എം പിയുടെ കഴിഞ്ഞ കാല വികസന പദ്ധതികൾ മാത്രം ശ്രദ്ധിച്ചാൽ മതിയാവും . യുകെയിൽ താമസിക്കുന്ന തന്റെ മണ്ഡലത്തിലെ പ്രവാസികളായ ജനങ്ങളെ നേരിട്ട് കാണുന്നതിനും എം പി താല്പര്യം അറിയിച്ചിട്ടുണ്ട് . യുകെയിലെ തന്റെ ഹ്രസ്വ സന്ദർശത്തിനിടയിൽ ഈ മാസം 30ന് ഉച്ചക്ക് മുൻപായി മുൻകൂട്ടി അറിയിക്കുന്നവർക്കായി കവൻട്രിയിൽ എം പി യെ കാണുന്നതിനായുള്ള അവസരം ലഭിക്കുന്നതാണ്.
താല്പര്യമുള്ളവർ tomichenkozhuvanal@gmail.com എന്ന ഈമെയിലിൽ മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ് .
പ്രവാസി കേരളാ കോൺഗ്രസിന്റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന സ്വീകരണയോഗത്തിൽ , കേരളാ കോൺഗ്രസ് പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ , ജനറൽ സെക്രട്ടറിമാരായ ടോമിച്ചൻ കൊഴുവനാൽ ( 07828704378) , സി എ ജോസഫ് (07846747602), മാനുവൽ മാത്യു (07737812369), ജോർജ് കുട്ടി എണ്ണ പ്ലാശേരിൽ (07886865779) , സോജി ടി മാത്യു, ബെന്നി അമ്പാട്ട് , ജിജോ അരയത്തു , ജിജി വരിക്കാശ്ശേരി , ബിനു മുപ്രാപ്പള്ളിൽ, ജോയി വള്ളോംകോട്ട് എന്നിവർ അറിയിക്കുന്നു .
വാർത്ത: അഗസ്റ്റിൻ എം.വി