CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 2 Minutes 50 Seconds Ago
Breaking Now

സ്റ്റോക് ഓൺ ട്രെന്റ് സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷൻ SMA 2016-17 വാർഷിക പൊതുയോഗവും ഈസ്റ്റർ വിഷു ആഘോഷങ്ങളും വർണോജ്ജലമായി.....

യുകെ മലയാളികളുടെ ഇടയിൽ വ്യത്യസ്തമായ പ്രവർത്തന മികവ് കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ SMA 2016-17 വർഷത്തെ വാർഷിക പൊതുയോഗവും ഈസ്റ്റർ വിഷു ആഘോഷങ്ങളും പ്രൗഢഗംഭീരമായ സദസിൽ നടത്തപ്പെട്ടു. പ്രസിഡന്റ്‌ റിജോ ജോൺ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി എബിൻ ബേബി, ട്രഷറർ സിറിൽ മാഞ്ഞൂരാൻ, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ ശ്രീ. ജോബി ജോൺ, റ്റിജു തോമസ്, ഫിനിഷ് വിൽസൺ എന്നിവർ നേതൃത്വം നൽകി. 22 /03/2017 വൈകുന്നേരം 7 മണിക്ക് ആരംഭിച്ച പരിപാടികൾ SMA യുടെ അനുഗ്രഹീത കലാകാരൻമാരും കലാകാരികളും ചേർന്ന് വർണ്ണ ശബളമാക്കി. യുക്മ എന്ന മഹാ പ്രസ്ഥാനത്തിന് എക്കാലത്തെയും മികച്ച ഭാരവാഹികളെ സമ്മാനിച്ച സംഘടന SMA മെമ്പറും നിലവിലെ പ്രസിഡന്റും ആയ ബഹു. മാമ്മൻ ഫിലിപ്പിനെ ആണ് വിഷു ഈസ്റ്റർ സന്ദേശം നൽകുവാനായി SMA തിരഞ്ഞെടുത്തത്.


 

 

ടിജു തോമസ് 




കൂടുതല്‍വാര്‍ത്തകള്‍.