CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 27 Seconds Ago
Breaking Now

സ്‌പെഷ്യൽ ഇളനീർ പുഡ്ഡിംഗ്

ചേരുവകള്‍:-

 കരിക്കിന്‍ വെള്ളം: രണ്ടു കപ്പ്

കരിക്കിന്‍ കഴമ്പ്: ഒരു കപ്പ്

കണ്ടന്‍സ്ഡ് മില്‍ക്ക്: മുക്കാല്‍ കപ്പ്

പാല്‍: ഒരു കപ്പ്

പഞ്ചസാര: അരക്കപ്പ്

വാനില എസന്‍സ്: ഒരു ടേബിള്‍ സ്പൂണ്‍

ജെലാറ്റിന്‍: രണ്ടു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം:

ഒരു പാനില്‍ ജലാറ്റിന്‍ എടുക്കുക. ചൂടുവെള്ളത്തില്‍ അഞ്ചു മിനിറ്റ് മൂടിവെക്കുക. ഉരുകിയശേഷം മാറ്റിവെക്കുക. കരിക്കിന്‍ കഴമ്പില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്ത് സ്മൂത്താകുന്നതു വരെ മിക്‌സ് ചെയ്യുക. കണ്ടന്‍സ്ഡ് മില്‍ക്ക്, പാല്‍, പഞ്ചസാര എന്നിവ എടുക്കുക. ഒരു പാനില്‍ ഇട്ട് തിളക്കുന്നതു വരെ ചൂടാക്കുക. ഇത് ഇറക്കിവെച്ചശേഷം ഇളനീര്‍ മിക്‌സും ബാക്കിയുള്ള കരിക്കിന്‍ കഴമ്പും വാനില ജലാറ്റിന്‍ മിക്‌സും ഇതിലേക്ക് ചേര്‍ക്കുക. പുഡ്ഡിംഗ് ബൗളിലേക്ക് ഒഴിച്ച് സെറ്റു ചെയ്യാന്‍ വെയ്ക്കുക. മൂന്നാലു മണിക്കൂറിനു ശേഷം ഉപയോഗിക്കാം.