CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 40 Seconds Ago
Breaking Now

മിഡ്‌ലാൻഡ്‌സ് റീജിയൻ കരുത്ത് തെളിയിച്ച് ക്നാനായക്കാർ ലെസ്റ്ററിൽ....

ലെസ്റ്റർ: മിഡ്‌ലാൻഡ്‌സ് റീജിയണിലെ പ്രഥമ കൺവൻഷനും ലെസ്റ്റർ യൂണിറ്റിന്റെ പത്താമത് വാർഷികവും പ്രൗഢഗംഭീരമായി നടന്നു. യുകെകെസിഎയുടെ അതിശക്തമായ യൂണിറ്റുകളായ ബർമ്മിങ്ഹാം, കവൻട്രി, ഡെർബി, നോട്ടിങ്ങ്ഹാം, ലെസ്റ്റർ, വൂസ്റ്റർ, കെറ്ററിംഗ്‌, ഓക്സ്ഫോർഡ് എന്നീ യൂണിറ്റ് അംഗങ്ങൾ പങ്കു ചേർന്ന പ്രഥമ മിഡ്‌ലാൻഡ്‌സ് കൺവൻഷനിലെ നടവിളി മത്സരത്തിൽ ലെസ്റ്റർ ഒന്നാം സ്ഥാനവും നോട്ടിങ്ങ്ഹാം രണ്ടാം സ്ഥാനവും കെറ്ററിംഗ്‌ മൂന്നാം സ്ഥാനവും നേടി.

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ചർച്ചിൽ ഫാ. ജസ്റ്റിൻ കാരയ്ക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് മിഡ്‌ലാൻഡ്‌സ് റീജിയൻ ഉത്‌ഘാടനവും ലെസ്റ്റർ യൂണിറ്റ് പത്താം വാർഷികവും ആരംഭിച്ചത്.

ഉത്‌ഘാടന സമ്മേളനത്തിൽ കൺവൻഷൻ ചെയർമാൻ സിബു അധ്യക്ഷത വഹിച്ചു. ഫാ. ജസ്റ്റിൻ കാരയ്ക്കാട്ട് പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്തു. യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്. ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിന്‍, കവന്‍ട്രി യൂണിറ്റ് സെക്രട്ടറി സോജി, കെറ്ററിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, നോട്ടിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജില്‍സ്, വൂസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് ടോമി എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ലെസ്റ്റർ യൂണിറ്റ് മുന്‍ ഭാരവാഹികളെ യു.കെ.കെ.സി.എ മുന്‍ സെക്രട്ടറിമാരായ എബി നെടുവാംപുഴയില്‍, മാത്തുക്കുട്ടി ആനക്കത്തിക്കല്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മുക്തകണ്ഠ പ്രശംസ നേടി.

വാർത്ത: സഖറിയാ പുത്തൻകളം     

 

 

  

  




കൂടുതല്‍വാര്‍ത്തകള്‍.