CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 32 Seconds Ago
Breaking Now

സെവൻസ് ക്ലബ്ബ് മാഞ്ചസ്റ്ററിന്റെ ഓൾ യുകെ റമ്മി, ലേലം മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ; വിജയികളെ കാത്തിരിക്കുന്നത് വൻപിച്ച സമ്മാനതുകകൾ.....

മാഞ്ചസ്റ്റർ:- സെവൻസ് ക്ലബ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന ഓൾ യുകെ റമ്മി, ലേലം ചീട്ടുകളി മത്സരങ്ങൾ ഈ വരുന്ന ശനി, ഞായർ (29, 30/4/2017) തീയ്യതികളിൽ മാഞ്ചസ്റ്റർ ബ്രിട്ടാനിയ കൺട്രി ഹൗസ് ഹോട്ടലിൽ വച്ച് നടക്കും. ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മാഞ്ചസ്റ്ററിലെ ഒരു കൂട്ടം മലയാളി സഹൃത്തുക്കളുടെ കൂട്ടായ്മയായ സെവൻസ്, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മലയാളി സമൂഹത്തിന് മാതൃകയായി സൗഹാർദ്ദത്തിന്റെ ഒരു പുത്തൻ ചരിത്രം രചിച്ച് മുന്നേറുന്ന ഒരു പ്രസ്ഥാനമാണ്. സെവൻസിന് ഒരു ഭരണഘടനയോ, ഓദ്യോഗിക ഭാരവാഹികളോ ഇല്ല. എന്നിരുന്നാലും ചാരിറ്റി പ്രവർത്തനങ്ങളിലും, സാമൂഹികമായ മറ്റ് പ്രവർത്തനങ്ങളിലും പൊതുസമൂഹത്തിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഈ സൗഹൃദ കൂട്ടായ്മയുടെ രണ്ടാമത് ചീട്ടുകളി മത്സരങ്ങളാണ് നടക്കാൻ പോകുന്നത്.

മത്സരത്തിൽ പങ്കെടുക്കന്നവർക്ക് മാനസിക ഉല്ലാസത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും സെവൻസ് ക്ലബ്ബ് മത്സരാർത്ഥികൾക്കായി ഒരുക്കികഴിഞ്ഞു. സ്വാദേറുന്ന രുചികരമായ ഭക്ഷണങ്ങൾ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങൾക്ക് കളികൾക്കിടയിൽ വിശ്രമം ആവശ്യമെങ്കിൽ 4 സ്റ്റാർ സൗകര്യത്തോടുകൂടിയ താമസ സൗകര്യം തികച്ചും സൗജ്യനമായിട്ടാണ് സെവൻസ്  നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ 13 -ൽ പരം സെവൻസ് ടീം മത്സരാർത്ഥികളുടെ ന്യായമായ ഏതൊരാവശ്യവും നിറവേറ്റി തരാൻ സേവനതല്പരരായി കാത്തിരിക്കുന്നു. നിങ്ങളുടെ ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ രണ്ട് ദിവസങ്ങൾ സെവൻസ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ വരിക മത്സര ബുദ്ധിയോടെ കളിക്കുക സമ്മാനങ്ങൾ നേടുക. ഒരൊറ്റ ചിട്ട് മതി നിങ്ങളുടെ കളിയുടെ ഗതിമാറ്റാൻ..... 


റമ്മി മത്സര വിജയികൾക്ക് ഒന്നാം സമ്മാനം അലൈഡ് ഫിനാൻസ് സ്പോൺസർ ചെയ്യുന്ന 501 പൗണ്ടും, രണ്ടാം സമ്മാനം 251 പൗണ്ട്, മൂന്നാം സമ്മാനം 101 പൗണ്ട് എന്നിങ്ങനെയും

ലേലം മത്സര വിജയിക്ക് ലോ ആന്റ് ലോയേഴ്‌സ് സ്പോൺസർ ചെയ്യുന്ന 401 പൗണ്ടും, രണ്ടാം സമ്മാനം 201 പൗണ്ടും, മൂന്നാം സമ്മാനം 101 പൗണ്ടുമാണ് വിജയികൾക്ക് ലഭിക്കുക. സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ട്രിനിറ്റി ഇൻറീരിയേഴ്സ്, റൈറ്റ് പ്രൈസ് പാവിംഗ്‌ ലിമിറ്റഡ്, കോറിൻന്തിയൻസ് ഗാരേജ് ബ്ലാക്പൂൾ, ഫസ്റ്റ് റിംഗ് ഓൺലൈൻ ട്യൂഷൻ, കലവറ കാറ്ററിംഗ്, ഒയാസിസ് ട്രാവൽസ് തുടങ്ങിയ സ്ഥാപനങ്ങളാണ്.

ചീട്ടുകളി മത്സരത്തെ സംബന്ധിച്ചുള്ള ചില പ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു..

രജിസ്ട്രേഷൻ ♠♠♠ 29 ശനി രാവിലെ 10 മണിക്ക് തുടങ്ങുന്നു. രാവിലെ പതിനൊന്നു മണി വരെ. COMPLIMENTORY  LIGHT BREAK FAST  ഉണ്ടായിരിക്കും. ♣♣♣ ആദ്യം ലേലം മത്സരങ്ങളും തുടർന്ന് റമ്മി മത്സരങ്ങളുമായിരിക്കും. മത്സരങ്ങളെ സംബന്ധിച്ചുള്ള പൊതുവായ നിബന്ധനകൾ, വിവരങ്ങൾ അന്നേ ദിവസം അറിയിക്കുന്നതായിരിക്കും.

രജിസ്ട്രേഷൻ ഫീസ്:-

ലേലം - ടീം 30 പൗണ്ട്

റമ്മി   - സിംഗിൾ 25 പൗണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബഡപ്പെടുക:-

സാബു ചാക്കോ - 07853302858

ബിജു.പി.മാണി - 07732924277

സനൽ ജോൺ - 07929025238

വേദിയുടെ വിലാസം:-

BRITANIA COUNTRY HOUSE HOTEL,

PALATINE RD, 

MANCHESTER,

M20 2WG.

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.