CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 41 Seconds Ago
Breaking Now

ഫാ. ജെയിംസ് മഞ്ഞാക്കൽ യുകെയിൽ; അത്ഭുതങ്ങൾ വർഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ഏതാനും ദിവസങ്ങൾ ബാക്കി....

യൂറോപ്പിലെ ആയിരകണക്കിന് കുടുംബങ്ങളെ വിശ്വാസത്തിലേക്കും ആത്മസൗഖ്യത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ബഥേൽ വേദിയായി മാറും. നിരവധി പ്രതിസന്ധികളിലൂടെയും സങ്കീർണതകളിലൂടെയും കടന്നു പോയിട്ടുള്ള മഞ്ഞാക്കലച്ചൻ ആയിരങ്ങൾക്ക് ക്രിസ്തുവിനെ രുചിച്ചറിയുവാൻ ദൈവം ഒരുക്കിയ വചന വാളാണ്. പോളണ്ടിലും ഫാത്തിമയിലും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിലും 5000 നും 10000 നും ഇടയിൽ ജനങ്ങൾ ഈ ശുശ്രൂഷയിലേക്ക് വന്നു നിറയുമ്പോൾ അനേകം പേർ ജീവിക്കുന്ന വിശുദ്ധനെന്നു അദ്ദേഹത്തെ വിളിക്കുന്നു. 

നൂറു കണക്കിന് വ്യക്തികളും കുടുംബങ്ങളുമാണ് കത്തോലിക്കാ വിശ്വാസത്തിലേക്കും ആഴമേറിയ മാനസാന്തര അനുഭവത്തിലേക്കും അച്ചന്റെ ശുശ്രൂഷകളിലേക്ക് കടന്നു വന്നിട്ടുള്ളത്. കരുണയുടെ മിഷനറിയായി മാര്‍പാപ്പ തെരഞ്ഞടുത്ത ഈ ആത്മീയ ആചാര്യന്‍ ഈ കാലയളവില്‍ വീല്‍ ചെയറില്‍ ഇരുന്ന് ശുശ്രൂഷ ചെയ്യുമ്പോള്‍ അനവധി രോഗശാന്തികളും വിടുതലുകളും നല്‍കി കര്‍ത്താവ് ഈ ശുശ്രൂഷയെ അത്ഭുതകരമായി വഴി നടത്തുന്നു.

മലയാളികളെ കൂടാതെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം ഈ ശുശ്രൂഷയിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. 

യൂറോപ്പില്‍ ഏറ്റവും ശക്തമായി സുവിശേഷ വേല ചെയ്യുന്ന ഈ മലയാളി വൈദികന്റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും യുകെയ്ക്കു വലിയ അനുഗ്രഹമായി മാറുവാന്‍ പ്രാര്‍ത്ഥിച്ചു ഒരുങ്ങുകയാണ് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും  ടീമംഗങ്ങളും. 

നേരിട്ട് ശ്രവിക്കുകയും കാണുകയും ചെയ്തിട്ടുള്ള അത്ഭുതകരങ്ങളായ മാനസാന്തരങ്ങളും ആത്മീയ അനുഭവങ്ങളും ഈ ദിനങ്ങളിൽ വാർഷിക്കപ്പെടുവാൻ പ്രാർത്ഥിച്ചു ഒരുങ്ങാം.

സെഹിയോൻ വെബ്‌സൈറ്റുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. മൂന്നു ദിനങ്ങൾക്കായി 15 പൗണ്ട് മാത്രമാണ് പ്രവേശന ഫീസായി സ്വീകരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന അനേകരെ സ്പോൺസർ ചെയ്തും കൂട്ടിക്കൊണ്ട് വന്നും ഈ സുവിശേഷവേലയിൽ ഭാഗഭാഗുക്കളായി മാറാൻ അനേകം മലയാളി കുടുംബങ്ങൾക്ക് അവസരം ഒരുങ്ങുന്നു.  

നവീകരണത്തിന്റെ ജൂബിലി വർഷത്തിൽ സമ്മാനിക്കപ്പെടുന്ന ഈ ആത്‌മീയ വിരുന്ന് അഭിഷേക നിറവിൽ വളരുവാൻ നമ്മെ സഹായിക്കട്ടെ. 

തീയതി: മെയ് 10 ,11 ,12 

വേദി:

BETHEL , BHM , B707JW 

കൂടുതൽ വിവരങ്ങൾക്ക്: 

സണ്ണി: 07877290779 

പ്രോസ്പെർ: 07728921567 


വാർത്ത: ജോസ് കുര്യാക്കോസ്  

 

  

 

 




കൂടുതല്‍വാര്‍ത്തകള്‍.