CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 50 Seconds Ago
Breaking Now

മാസ് ടോൾവർത്തിന്റെ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ വർണാഭമായി....

മലയാളി ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി (മാസ്) ടോൾവർത്തിന്റെ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ സാവിയോ ജോസഫിന്റെ വസതിയിൽ വച്ച് ആഘോഷിക്കുകയുണ്ടായി. ആഘോഷപരിപാടികളുടെ ഉത്‌ഘാടനം പ്രസിഡന്റ് ജയശ്രീ അനിൽ നിർവഹിക്കുകയുണ്ടായി.  മാസ് സെക്രട്ടറി ജോബി ജോർജ്, ട്രഷറർ ബിനു എബ്രാഹം തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ചു സംസാരിക്കുകയുണ്ടായി.


തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. പ്രസ്തുത ആഘോഷപരിപാടികളിൽ വച്ച് ജിമ്മി ജോണിനെ മാസ് ടോൾവർത്തിന്റെ രക്ഷാധികാരിയായി തിരഞ്ഞെടുക്കുകയും ചെയ്തു. സംഘടനയുടെ വരുംകാല പ്രവത്തനങ്ങളെ കുറിച്ച് ഒരു അവലോകനവും പ്രസ്തുത ചടങ്ങിൽ വച്ച് നടത്തുകയുണ്ടായി. ഡിന്നറോട് കൂടി ആഘോഷപരിപാടികൾ അവസാനിച്ചു.    

വാർത്ത: ജിജോ അരയത്ത് 

 




കൂടുതല്‍വാര്‍ത്തകള്‍.