CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 28 Seconds Ago
Breaking Now

അനശ്വര ഗാനങ്ങളുടെ അപൂർവ്വ സംഗമ വേദിയിലെ കളിവിളക്ക് തെളിയുവാൻ ഏതാനും ദിവസം മാത്രം .... ഓൾഡ് ഈസ് ഗോൾഡ് ഏപ്രിൽ 30ന് .....

ഈ നൂറ്റാണ്ട് ന്യൂ ജനറേഷൻ സംഗീതത്തെ വരവേൽക്കുമ്പോഴും പഴയ ഗാനങ്ങളുടെ മധുരിമ ഒട്ടും നഷ്ടപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് ഓൾഡ് ഈസ് ഗോൾഡ്. മലയാള സിനിമ സംഗീതത്തിലെ പ്രതിഭാധനരായ വയലാർ, ഒഎൻവി, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ദേവരാജൻ, ദക്ഷിണാമൂർത്തി, കെ. രാഘവൻ, എം.കെ. അർജുനൻ തുടങ്ങിയവരാൽ പിറവിയെടുത്ത സുവർണ്ണ ഗാനമലരുകൾ കിഷൻ, സൂരജ്‌കുമാർ, ശ്രീകുമാർ (ആനന്ദ് ടിവി), അജിത്ത് പാലിയത്ത്, അജിത് കുമാർ, ജോൺസൻ ജോൺ, സജി സാമുവൽ, അനീഷ് ജോർജ്, ഉല്ലാസ് ശങ്കരൻ, പീറ്റർ ജോസഫ്, ജെറീഷ് കുര്യൻ, സുധാകരൻ പാലാ, രഞ്ജിത്ത്, ധ്വിതീഷ് പിള്ള, ജോജോ, ഉണ്ണികൃഷ്ണൻ, അനിത ഗിരീഷ്, ആനി അജിത്ത്, ടെസ്സ് മോൾ, അനുപമ ആനന്ദ്, ഹെലൻ, റിൻസി റോബർട്ട്, ജിലു, മാഗി എന്നിവരാൽ സംഗീതാർച്ചന നടത്തുന്നു. 


മിന്നാ - സോനാ ജോസ്, വിഷ്ണുപ്രിയ, അർച്ചന സുനിൽ തുടങ്ങി സൗത്താംപ്റ്റനിലെ 12 ൽപരം നർത്തകരും ഓൾഡ് ഈസ് ഗോൾഡിൽ ചിലങ്കയണിയും. 

ഗീതാ വിജയൻ, ടോം ആദിത്യ, ഹരിദാസ് തെക്കേമുറി, ശ്രീകുമാർ സദാനന്ദൻ എന്നിവരാണ് ഓൾഡ് ഈസ് ഗോൾഡിലെ മുഖ്യ അതിഥികൾ .

അവതാരണ ശൈലി കൊണ്ട് പ്രശസ്തി നേടിയ സീമ സൈമൺ , ലക്ഷ്മി മേനോൻ എന്നിവരാണ് അവതാരകർ. പ്രവാസി ഭാരതീയ അവാർഡ് ആദ്യ യു.കെ മലയാളി ശ്രീമതി ഷിനു ക്ലെയർ മാത്യൂസ് , ശ്രീ സുധാകരൻ പാലാ എന്നിവർ ആശംസകൾ നേരും.


ഇന്ത്യൻ ഡിലൈറ്റിന്റെ തെന്നിന്ത്യൻ രുചിക്കൂട്ടുകൾ മിതമായ നിരക്കിൽ കിട്ടുന്നതായിരിക്കും. വിശാലമായ പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബിജു മൂന്നാനപ്പിള്ളി, സാം തോമസ്, മാഗ്നാ വിഷൻ, ബോബി ജോർജ് , ജിനു വർഗീസ്  എന്നിവർ ചിത്രങ്ങൾ പകർത്തുന്നു. ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് ഗ്രെയ്‌സ് മെലഡീസ് ഹാംപ്‌ഷയർ ആണ്.

സിബി മേപ്രത്ത്, ജെയ്‌സൺ മാത്യു, മനോജ് മത്രാടൻ, ജോയ്സൺ ജോയ്, മീറ്റോ ജോസഫ്, മനു ജനാർദ്ദനൻ, ആനന്ദ വിലാസ്, രാകേഷ് തായിരി, സിജിജോർജ്, ജോർജ് എടത്വാ, ഉണ്ണികൃഷ്ണൻ എന്നിവരാണ് അണിയറ ശിൽപികൾ. 

വാർത്ത: ഉണ്ണികൃഷ്ണന്‍

 




കൂടുതല്‍വാര്‍ത്തകള്‍.