CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 4 Seconds Ago
Breaking Now

സ്‌പെഷ്യൽ ഓട്സ് ടിക്കി

ചേരുവകൾ:

റോള്‍ഡ് ഓട്ട്സ് - 1 കപ്പ്‌ 

പനീര്‍ - ¼ കപ്പ്‌ (ചെറുതായി അരിഞ്ഞത്) 

കാരറ്റ് - ¼ കപ്പ്‌ (ചെറുതായി അരിഞ്ഞത്) 

ഉരുളക്കിഴങ്ങ് - ½ കപ്പ്‌ (പുഴുങ്ങി ഉടച്ചത്) 

മല്ലിയില - 2 ടേബിള്‍സ്പൂണ്‍ (നന്നായി അരിഞ്ഞത്) 

മുളകുപൊടി - 1 ടീസ്പൂണ്‍ 

നാരങ്ങാ നീര് - 1 ടീസ്പൂണ്‍ 

ഇഞ്ചി അരച്ചത് - 1½ ടീസ്പൂണ്‍ 

പച്ചമുളക് അരച്ചത് - 1½ ടീസ്പൂണ്‍

 ഗരംമസാല - 1 ടീസ്പൂണ്‍ 

മാങ്ങ ഉണക്കിപ്പൊടിച്ചത് (ആംച്ചൂര്‍) - 1 ടീസ്പൂണ്‍

 ഉപ്പ് ആവശ്യത്തിന് 

കൊഴുപ്പ് കുറഞ്ഞ പാല് - ¼ g കപ്പ്‌ 

എണ്ണ - 1 ½ ടേബിള്‍സ്പൂണ്‍ (പുരട്ടാനും പാകം ചെയ്യാനും)

ഉണ്ടാക്കേണ്ട വിധം :

ഒരു പാത്രം ഓട്ട്സില്‍ പനീന്‍, കാരറ്റ്, ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്, മല്ലിയില, നാരങ്ങാ നീര്, ഇഞ്ചിയും പച്ചമുളകും അരച്ചത്, ഗരംമസാലപ്പൊടി, ആംച്ചൂര്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. എന്നിട്ട്, ഇവയെല്ലാം കൂട്ടിയോജിപ്പിക്കുക. കുറച്ച് വെള്ളം ചേര്‍ത്തതിന് ശേഷം വീണ്ടും യോജിപ്പിക്കുക. ഈ കൂട്ടില്‍ നിന്ന് കുറച്ച് കുറച്ച് എടുത്ത് ടിക്കി/കട്ട്ലറ്റ് രൂപത്തിലാക്കി പ്ലേറ്റില്‍ നിരത്തുക. ഓരോ ടിക്കിയും എടുത്ത് പാലില്‍ മുക്കിയത്തിനു ശേഷം ഓട്ട്സില്‍ ഉരുട്ടുക. അടുപ്പ് കത്തിച്ച് തവ ചൂടാക്കാന്‍ വയ്ക്കുക. തവ ചൂടായതിനു ശേഷം കുറച്ച് എണ്ണ അതിന് മുകളില്‍ പുരട്ടുക. അതിലേക്ക് ഉരുട്ടി വച്ചിരിക്കുന്ന ടിക്കി നിരത്തുക. ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ടിക്കിയുടെ രണ്ട് വശവും നന്നായി പാകം ചെയ്യുക. ടിക്കിക്ക് ഇളം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ എടുക്കുക.  ശേഷം വറുത്ത് വച്ചിരിക്കുന്ന ടിക്കി ഒരു പ്ലേറ്റിലേക്ക് മാറ്റുക. 

 മല്ലിയിലയും പുതിനയിലയും ചേര്‍ത്തുണ്ടാക്കിയ ചട്ട്ണിയോടൊപ്പം ചൂടോടെ കഴിക്കാവുന്നതാണ്.