CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 25 Seconds Ago
Breaking Now

വൈശാഖ പൗർണ്ണമിയിൽ തിളങ്ങി കലാകേരളം ഗ്ലാസ്ഗോ...

മലയാളത്തിന്റെ ആദ്യ കോടിപതി സംവിധായകൻ ശ്രീ. വൈശാഖ് നിലവിളക്ക് തെളിച്ചു കൊണ്ട് കലാകേരളം ഗ്ലാസ്ഗോയുടെ നവവർഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഈസ്റ്റ്കിൽ ബ്രൈഡ് ഔവർ ലേഡി ഓഫ് ലൂർദ്ദ് പള്ളിഹാളിൽ 21/5/17 ഞായറാഴ്ച നടത്തപ്പെട്ട ചടങ്ങ് തികച്ചും ലളിതവും സുന്ദരവുമായി.


ഔപചാരിതകൾ ഒന്നുമില്ലാതെ തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിൽ നടത്തപ്പെട്ട ചടങ്ങിൽ കലാകേരളത്തി്ന്റെ പ്രാരംഭ കാല പ്രവർത്തക നേതാവും, സജീവ സാന്നിദ്ധ്യവുമായ ബിജി എബ്രാഹത്തിന്റെ സഹോദരൻ എബി എബ്രാഹം എന്ന, തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ഹിറ്റ് മേക്കർ.


സൂപ്പർ ഹിറ്റ് സംവിധായകൻ ശ്രീ. വെശാഖിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും - ഭാര്യ നീന, കുട്ടികളായ ഇസബെല്ല, ഡേവ് എന്നിവരോടുമൊപ്പം കലാകേരളം കുടുംബവും ചേർന്നപ്പോൾ അതൊരു വേറിട്ട സ്നേഹ സംഗമമായിത്തീർന്നു.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെ വരെ ക്ഷണനേരം കൊണ്ട് സുഹൃത്തുക്കളാക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യവും, സ്നേഹവും നിറഞ്ഞ പെരുമാറ്റം സദസ്സുമായി പെട്ടെന്ന് ഇഴുകിച്ചേരാൻ സഹായകമായി.


വിജയത്തിലേയ്ക്ക് കുറുക്കുവഴികൾ ഇല്ലെന്നും അഞ്ചു വയസ്സു മുതൽ മനസ്സിൽ കൊണ്ടു നടന്ന ഒരേയൊരു സ്വപ്നമാണ് ഇവിടെ വരെ എത്തിച്ചതെന്നും അതുകൊണ്ട് ലക്ഷ്യങ്ങൾക്ക് വേണ്ടി നിരന്തരം പരിശ്രമിക്കണമെന്ന് പുതു തലമുറയെ ഓർമ്മിപ്പിക്കുകയും ചെയ്തു.

പലവിധ പ്രശ്നങ്ങളാലും, മാനസിക പിരിമുറുക്കങ്ങളാലും വലയുന്ന പ്രവാസ ജീവിതത്തിന് സമാശ്വാസം നൽകുന്ന ഏറ്റവും നല്ല മരുന്ന് കലയും കലാ പ്രവർത്തനങ്ങളുമാണെന്നും മൽസരങ്ങളുടെ അതിർവരമ്പുകൾ സ്നേഹവും സൗഹൃദവും മാത്രമായിരിക്കണമെന്നും അവ കൂടുതൽ കരുത്തോടെ മുമ്പോട്ട് കൊണ്ടുപോകാൻ കലാകേരളം ഗ്ലാസ്ഗോയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.


 എല്ലാ കലാകേരളം അംഗങ്ങളോടും അവരുടെ കുടുംബത്തോടുമൊപ്പം സംസാരിക്കാനും ഫോട്ടോ എടുക്കാനും സമയം ചിലവഴിച്ച ആ വലിയ കലാകാരൻ യാത്ര പറയുമ്പോൾ അക്ഷരാർത്ഥത്തിൽ കലാകേരളം ഗ്ലാസ്ഗോ ഒരു വൈശാഖ പൗർണ്ണമിയിൽ മുങ്ങിപ്പോയിരുന്നു.

കലാകേരളത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കം ജൂൺ 4ന് ചേരുന്ന കുടുംബ സംഗമത്തോടെ ആരംഭിക്കും.



വാർത്ത: ജിമ്മി ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.