CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 48 Seconds Ago
Breaking Now

യുകെ മലയാളികൾക്ക് മാതൃകയായി ഹേവാർഡ്‌സ്ഹീത്തിലെ ബിജിമോൾ സിബിയും ... അഭിനന്ദനങ്ങൾ അറിയിച്ചു നിഷ ജോസ് കെ. മാണിയും...

പൊതു പ്രവർത്തന രംഗത്തേക്കും ചാരിറ്റി പ്രവർത്തന മേഖലകളിലേക്കും നിരവധി വനിതകളാണ് ഈ അടുത്ത കാലത്തു കടന്നു വന്നത്. യുകെ മലയാളികൾക്ക് മാതൃകയായി മറ്റൊരു മലയാളി വനിത കൂടി ഹേവാർഡ്‌സ്ഹീത്തിൽ നിന്നും. ഹേവാർഡ്‌സ്ഹീത്തിത്ത് മലയാളി അസോസിയേഷൻ (HMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിബി തോമസിന്റെ ഭാര്യ ബിജിമോൾ തോമസാണ് ലിറ്റിൽ പ്രിൻസസ് ട്രസ്റ്റ് എന്ന ചാരിറ്റി സംഘടനക്ക് വേണ്ടി സ്വന്തം മുടി ദാനം ചെയ്തു യുകെ മലയാളികൾക്ക് മാതൃകയായിരിക്കുന്നത്. കാൻസർ ട്രീറ്റ്മെന്റ് മൂലമോ മറ്റു അസുഖങ്ങൾ മൂലമോ മുടി നഷ്ടമായവർക്കു സൗജന്യമായി സ്വാഭാവിക മുടിയുടെ വിഗ് നൽകുന്ന ഒരു ചാരിറ്റി സംഘടനയാണ് ലിറ്റിൽ പ്രിൻസസ്.


ബിജിമോൾ തോമസിന് എല്ലാവിധ മാർഗ നിർദ്ദേശങ്ങളും നൽകി, പൂർണ്ണ പിന്തുണയുമായി നിന്നത് യുകെയിലെ മലയാളികൾക്കിടയിലെ നിറ സാനിധ്യവും മികച്ച സംഘാടകയുമായ ആനി അജിത്ത് പാലിയത്താണ്. ആനി പാലിയത്തും കഴിഞ്ഞയിടയ്ക്കു ലിറ്റിൽ പ്രിൻസസ് എന്ന സംഘടനക്ക് വേണ്ടി മുടി മുറിച്ചു നൽകിയിരുന്നു. ബിജി മോൾ സിബിക്ക് അഭിനന്ദനങ്ങളറിയിച്ചു ആദ്യമെത്തിയത് മുൻ മിസ് കേരളയും കോട്ടയം എംപിയുമായ ജോസ് കെ. മാണിയുടെ പത്നിയും സാമൂഹിക പ്രവർത്തകയുമായ നിഷാ ജോസാണ്. കാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി തുടങ്ങിയ ഹെയർ ഫോർ ഹോപ്പ് - ഇന്ത്യ എന്ന സംഘടനയുടെ ഭാഗമായി നിഷാ ജോസും മകൻ കെ. എം മാണിയും നിരവധി തവണ മുടി ദാനം ചെയ്തിട്ടുണ്ട്. മറ്റു നിരവധി സന്നദ്ധ സംഘടനകളുടെയും സജീവ സാന്നിധ്യമാണ് നിഷാ ജോസ്.


യുകെയിൽ ബർജസ് ഹില്ലിലുള്ള ഓക് ലോഡ്ജ് നേഴ്‌സിങ് ഹോമിൽ ജോലി ചെയ്യുന്ന ബിജി മോൾ സിബി നാട്ടിൽ കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ്. ഇരിട്ടി കായംകാട്ടിൽ സിബിയാണ് ഭർത്താവ്. സെൽസ്‌കിൻ, സീയോൺ, സെയിൻ എന്നിവർ മക്കളാണ്.     

വാർത്ത: ജിജോ അരയത്ത് 




കൂടുതല്‍വാര്‍ത്തകള്‍.