ചെൽട്ടൻഹാം: ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ വീക്ഷിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കൺവൻഷനിൽ കലാപരിപാടികളുടെ അവതാരകർ ആകുവാൻ സുവർണ്ണാവസരം.
രാജകീയ പ്രൗഢിയാർന്ന ചെൽറ്റൻഹാമിലെ റോയ്സ് കോഴ്സ് സെന്ററിലെ അതിബൃഹത്തായ വേദിയിൽ അവതരിപ്പിക്കപ്പെടുന്ന യൂണിറ്റ് കലാപരിപാടികളുടെ ഹ്രസ്യമായ വിവരണവും സദസ്സിനെ ആസ്വാദ്യകരമാക്കുന്ന വിധത്തിലുള്ള സംസാര ശൈലിയും ഉള്ളവർക്ക് കൺവൻഷനിൽ അവതാരകർ ആകുവാൻ സുവർണാവസരമാണ്. യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി മുഖാന്തിരം പേരുകൾ യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ ജൂൺ 10ന് മുൻപായി അറിയിക്കേണ്ടതാണ്.
ജൂലൈ എട്ടിന് ചെൽറ്റൻഹാമിലെ ജോക്കി ക്ലബ്ബിൽ നടത്തപ്പെടുന്ന പതിനാറാമത് യുകെകെസിഎ കൺവൻഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയർമാനായിട്ടുള്ള കമ്മിറ്റിയിൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
കലാപരിപാടി അവതാരകരായുള്ള കൂടുതൽ വിവരങ്ങൾക്ക്: 07975555184 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
വാർത്ത: സഖറിയാ പുത്തൻകളം