CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 43 Seconds Ago
Breaking Now

ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികൾ ...... 2017-18 ഇടുക്കി ജില്ലാ സംഗമത്തെ പീറ്റർ താണോലി നയിക്കും....

ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മ ഇടുക്കി ജില്ലാ സംഗമത്തിന്റെ(IJS) ഈ വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു. ഇടുക്കിജില്ലാ സംഗമത്തിന്റെ പ്രാരംഭ കാലം മുതലുള്ള കമ്മറ്റി മെമ്പറായ പീറ്റർ താണോലി (വെയിൽസ്) കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപെട്ടു. യുക്മ വെയിൽസ് റീജയൻ പ്രസിഡൻറായും, വെയിൽസ് അസോസിയേഷൻ വൈസ് പ്രസിഡൻറായും സേവനം അനുഷ്ടിച്ചുണ്ട്.



പീറ്റർ താണോലിയോട് ഒപ്പം നാല് ജോയിന്റ് കൺവീനർമാരെയും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്  പത്തോളം കമ്മറ്റി മെമ്പേഴ്സിനെയും തിരഞ്ഞെടുത്തു. യഥാക്രമം ജോയിന്റ് കണ്‍വീനര്‍മാരായി വിൻസി വിനോദ് (മാഞ്ചസ്റ്റർ)
ബാബു തോമസ് (നോർത്താംപ്റ്റൺ), സാൻറ്റോ ജേക്കബ് (ബർമിംഹ്ഹാം), ജസ്റ്റിൻ എബ്രഹാഎബ്രഹാം (റോതർഹാം) എന്നിവരും കമ്മറ്റി മെമ്പർമാരായി റോയി മാത്യു (മാഞ്ചസ്റ്റർ), ജിമ്മി ജേക്കബ് (സ്‌കെഗ്ന്സ്), സിജോ വേലംകുന്നേൽ (കോൾചെസ്റ്റർ), സൈജൂ വേലംകുന്നേൽ (ലിവർപൂൾ ), ജിമ്മി വെട്ടുകാട്ടിൽ (സ്റ്റഫോർട്), എബിൻ  പുറവക്കാട്ട് (മാഞ്ചസ്റ്റർ), തോമസ് കടുവനായി (സോമർസെറ്റ്), ബെന്നി മേച്ചേരിമണ്ണിൽ (നോർത്ത് വെയിൽസ്), തോമസ് (കിംഗ്സിലിൻ), ഷിബു വാലുമ്മേൽ (അബർഡിൻ).


വരും വര്‍ഷത്തെ സംഗമം കൂടുതല്‍ നൂതനമായ രീതിയില്‍ യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കിജില്ലാക്കാരെയും പങ്കെടുപ്പിച്ച് കൂടുതല്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ യുകെയിലും ഇടുക്കിജില്ലയുടെ പല ഭാഗത്തും നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും,നിര്‍ദേശങ്ങളും എല്ലാ അംഗങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടായി . ഇടുക്കിജില്ലാ സംഗമത്തിന്റെ കൂടുതല്‍ നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിനും ഇടുക്കിജില്ലാക്കാര്‍ തമ്മില്‍ കൂടുതല്‍ വ്യക്തി ബന്ധം സ്ഥാപിച്ചു ഏവര്‍ക്കും നല്ലൊരു മാതൃകാ കൂട്ടായ്മയായി മാറുന്നതിനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കണ്‍വീനര്‍ പീറ്റർ താണോലി അഭ്യർത്ഥിച്ചു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ  പ്രവർത്തനങ്ങൾ ഓരോ വർഷവും വളർന്നു കൊണ്ടിരിക്കുകയാണന്നും, അതോടൊപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ യുകെയിലും ,നാട്ടിലും ഉള്ള മലയാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ഇടുക്കിയുടെ എംപി എന്ന നിലയിൽ വളരെ അധികം  അഭിമാനം ഉണ്ട് എന്ന്  ആറാമത്  ഇടുക്കി ജില്ലാ സംഗമത്തിന് യുകെയിൽ എത്തിചേർന്ന അഡ്വക്കേറ്റ്. ജോയിസ് ജോർജ് എംപി പറഞ്ഞു.
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന, ഇടുക്കി ജില്ലാ സംഗമം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്നും ആശംസിച്ചു.
ഇടുക്കിജില്ലയുടെ പൈതൃകവും, പാരമ്പര്യവും പങ്കുവയ്ക്കുന്നതിനും ജില്ലയുടെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും , കുടുംബവുമായി സൗഹൃദം പങ്കിടുവാനും, ബന്ധങ്ങള്‍ ഊട്ടിവളര്‍ത്താനും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അവരുടെ കലാ കായിക കഴിവുകളെ പ്രകടിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, അംഗീകരിക്കുന്നതിനും ഉള്ള വലുപ്പ ചെറുപ്പം ഇല്ലാത്ത നല്ല ഒരു കൂട്ടായ്മയാണ് നമ്മുടെ ഇടുക്കിജില്ലാ സംഗമം. വര്‍ഷത്തില്‍ ഒരിക്കല്‍ ഇടുക്കിജില്ലാക്കാരായ വ്യക്തികളും, കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന് കളി ചിരിയും, സൗഹൃദവും പങ്കു വയ്ക്കുന്ന നല്ലൊരു ദിനമാണ് നമ്മുടെ സംഗമം.

നമ്മുടെ ജന്മ നാടിനോടുള്ള സ്‌നേഹത്തിന്റെയും കൂറിന്റെയും പ്രതീകമായി നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഏതാനുംവ്യക്തികളെയും, കുടുംബത്തെയും നമ്മളാല്‍ കഴിയുംവിധം ഓരോ വര്‍ഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാന്‍ കഴിയുന്നതില്‍ ഈ കൂട്ടായ്മക്ക് അഭിമാനിക്കാം .



യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായ വ്യക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈതാങ്ങ് ആയി ഇടുക്കിജില്ലാ സംഗമം  ഏപ്പോഴും കൂടെ ഉണ്ടായിരിക്കും.


സ്‌നേഹത്തിലും വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ നല്ലൊരു കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ നല്ലവരായ വ്യക്തികളുടെയും സഹകരണം ഉണ്ടാകണം  എന്ന് ഇടുക്കിജില്ലാ സംഗമം കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു ..

വാർത്ത: റോയി മാത്യു




കൂടുതല്‍വാര്‍ത്തകള്‍.