CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 13 Seconds Ago
Breaking Now

റംസാൻ നോമ്പ് സ്പെഷ്യൽ തരിക്കഞ്ഞി...

ചേരുവകൾ:

റവ – കാൽക്കപ്പ്

ചെറുതായി അരിഞ്ഞ ചുവന്നുള്ളി – രണ്ടു ടേബ്ൾ സ്പൂൺ

നെയ്യ് – രണ്ടു ടേബ്ൾ സ്പൂൺ

തേങ്ങാപ്പാൽ – നാലു കപ്പ്

ഉണക്ക മുന്തിരി – 6 എണ്ണം

കശുവണ്ടിപ്പരിപ്പ് – 6 എണ്ണം

പഞ്ചസാര – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടേബ്ൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി റവയിട്ട് അൽപനേരം ചെറുതീയിൽ വറുക്കുക. ഇതിൽ അരക്കപ്പ് തേങ്ങാപ്പാലൊഴിച്ച് നന്നായി വേവിക്കുക. ബാക്കിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. തിളച്ചു വരുമ്പോൾ കഞ്ഞിയിൽ ആവശ്യത്തിന് പഞ്ചസാര ഇടുക. കഞ്ഞി തീരെ കുറുകാൻ പാടില്ല. കുടിക്കാൻ പാകത്തിനായിരിക്കണം ഇതിന്റെ അയവ്. ഒരു ടേബ്ൾ സ്പൂൺ നെയ്യ് ഒരു പാനിൽ ഒഴിച്ച് ചൂടാക്കി ചെറുതായി അരിഞ്ഞ ഉള്ളിയിട്ട് വറുക്കുക. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന കഞ്ഞിയിലേക്ക് കോരിയിടുക. വറുത്തുവെച്ച കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയും കഞ്ഞിയിൽ ചേർത്ത് ഇളക്കുക.