CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 55 Seconds Ago
Breaking Now

റംസാൻ നോമ്പ് സ്പെഷ്യൽ ജീരക കഞ്ഞി

ചേരുവകൾ 

ഉണക്കലരി  - അര കിലോ 

തേങ്ങ - അര മുറി 

നല്ല ജീരകം - ഒരു ടീസ്പൂണ്‍ 

ചുവന്നുള്ളി - 5 അല്ലി 

ആശാളി - കാല്‍ ടീസ്പൂണ്‍ 

ഉലുവ - അര ടീസ്പൂണ്‍ 

മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 

ഉപ്പ് - പാകത്തിന് 

പാകം ചെയ്യുന്ന വിധം 

ഉണക്കലരി  ആശാളി, ഉലുവ, മഞ്ഞള്‍പൊടി ഇവ വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. 

വെന്തതിനു ശേഷം  തേങ്ങ നല്ല ജീരകം ചുവന്നുള്ളി ഇവ അരച്ച് ഒഴിക്കുക. ചൂടാകുമ്പോള്‍ ഇറക്കി വക്കുക. പിന്നീട് ഒരു പാനിൽ അൽപ്പം നെയ്യ് ഒഴിച്ച് ചുവന്നുള്ളി അരിഞ്ഞതും ഒരു അല്ലി കറിവേപ്പിലയും ചേർത്തു താളിച്ചു ഒഴിക്കണം. 

ഉണക്കലരിക്ക് പകരം ബസ്മതി അരി, പച്ചരി എന്നിവയും ഉപയോഗിക്കാവുന്നതാണ്.