Breaking Now

ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയില്‍

ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയില്‍ ചേരും.

കെ.ആര്‍ ഗൗരിയമ്മക്കെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.

പി.സി. ജോര്‍ജ്ജിന്‍റെ പരാമര്‍ശങ്ങളോട് ജെഎസ്എസ് നേതാക്കള്‍ക്കും ഗൗരിയമ്മയേ സ്നേഹിക്കുന്ന നാട്ടുകാര്‍ക്കും രൂക്ഷമായ അമര്‍ഷമുണ്ട്. ജെഎസ്എസ് ചര്‍ച്ചയില്‍ ഈ വിഷയങ്ങള്‍ ഉയര്‍ന്നു വരും. യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ യുഡിഎഫില്‍ തുടരണോ എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

ചീഫ് വിപ്പിന്‍റെ പരാമര്‍ശങ്ങളെ ശക്തമായി അപലിപിക്കണമെന്നും ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വത്തിന് രേഖാമൂലം കത്ത് നല്‍കാനും യോഗം തീരുമാനിക്കും. കെ.ആര്രാ‍. ഗൗരിയമ്മയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ  11-നാണ് യോഗം.

പി. സി. ജോര്‍ജ്ജിനെതിരെ കേരള കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ജെഎസ്എസിന്‍റെ എതിര്‍പ്പ് ജോര്‍ജ്ജിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് സാധ്യത.

 




കൂടുതല്‍വാര്‍ത്തകള്‍.