CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 18 Seconds Ago
Breaking Now

റംസാൻ നോമ്പ് സ്‌പെഷ്യൽ കായ് പോള

ചേരുവകൾ

പഴം – 3 വലുത് (നല്ലവണ്ണം പഴുത്തത് )

മുട്ട – 5

പഞ്ചസാര – 3 ടി സ്പൂൺ

ഏലക്കാപൊടി – 1 നുള്ള്

അണ്ടിപ്പരിപ്പ് – ആവശ്യത്തിന്

കിസ്മിസ് – ആവശ്യത്തിന്

ഓയിൽ – പൊരിക്കാൻ ആവശ്യത്തിന്

നെയ്യ് – 1 ടി സ്പൂൺ

തയ്യാറാക്കുന്ന വിധം:

പഴം ചെറിയ ചെറിയ കഷണങ്ങളായി മുറിക്കുക. എന്നിട്ട് ഒരു പാനിൽ ഓയിൽ ഒഴിച്ചു പഴം ചെറിയ ബ്രൗൺ നിറത്തിൽ വഴറ്റിയെടുക്കുക. അണ്ടിപരിപ്പും കിസ്മിസും വറുത്തു കോരുക. പഴവും അണ്ടിപരിപ്പും കിസ്മിസും മിക്സ് ചെയ്യുക. വേറൊരു  പാത്രത്തിൽ മുട്ടയും, പഞ്ചസാരയും, ഏലക്കാപൊടിയും നല്ലവണ്ണം മിക്സ് ചെയ്യുക. പിന്നീട് അടുപ്പിൽ പാൻ വച്ച് അതിലേക്ക് നെയ്യും അൽപ്പം ഓയിലും ചേർത്ത് ചൂടാകുമ്പോൾ അതിൽ 1 ടി സ്പൂൺ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ ആദ്യം മുട്ട മിക്സ് ഒഴിക്കുക. എന്നിട്ടു മേലെ മിക്സ് ചെയ്തു വച്ചിരിക്കുന്ന പഴം മിക്സ് ചേർക്കുക.  പിന്നീട് പാൻ അടച്ച് വച്ച് വേവിക്കുക. 20 മിനിട്ടിനു ശേഷം പാൻ തുറന്നു മേലെ ഒരു പാത്രം വച്ച് അതിലേക്ക് കമിഴ്ത്തുക. പിന്നീട് ചെറിയ കഷ്ണങ്ങളായി മുറിച്ചു ഉപയോഗിക്കാവുന്നതാണ്. .

NB :ആവശ്യത്തിനെ പഞ്ചസാര ഉപയോഗിക്കാവു പഞ്ചസാര അധികമായാൽ അടിക്കു പിടിക്കും.