ചേരുവകൾ:
ചിക്കൻ: 1 കിലോ
വെളുത്തുള്ളി: രണ്ട് ടേബിള്‍സ്പൂണ്‍
ഇഞ്ചി: രണ്ട് ടേബിള്‍സ്പൂണ്‍
കറിവേപ്പില: മൂന്ന് തണ്ട്
വെളിച്ചെണ്ണ: ഒരു കപ്പ്
മൈദ മാവ്: ണ്ടു കപ്പ്
ഉപ്പ്: ആവശ്യത്തിന്
മുളകുപൊടി: രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക്: അഞ്ച് എണ്ണം
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ഇത് മിന്‍സ് ചെയ്തെടുക്കുക. വേറൊരു സോസ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക. വഴന്നാല്‍ മിന്‍സ് ചെയ്ത ചിക്കന്‍ ചേര്‍ത്ത് വെക്കുക. മൈദമാവില്‍ ഉപ്പു ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച മാവ് ചെറുതായി പരത്തി അതില്‍ ചിക്കന്‍മസാല വെച്ച് മടക്കി, ഞൊറിഞ്ഞെടുക്കുക. ഇത് ചൂടായ എണ്ണയില്‍ ഇട്ട് ബ്രൗണ്‍ കളറാകുന്നതുവരെ പൊരിച്ചെടുക്കുക.