CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 20 Minutes 53 Seconds Ago
Breaking Now

മറുനാട്ടിൽ മലയാളികൾക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സുവർണ്ണ നിമിഷം....ബ്രിട്ടനിലെ പരമോന്നത ബഹുമതി റോയി സ്റ്റീഫന് ....

നമ്മൾ മലയാളികൾ ഏത് അന്യ നാട്ടിൽ ചെന്നാലും നമ്മുടേതായ ഒരു സ്ഥാനം അവിടെ സ്വന്തമാക്കാറുണ്ട്. ഇപ്പോൾ ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ബിഇഎം നേടി റോയി സ്റ്റീഫൻ നമ്മുടെ മലയാള നാടിന്റെ യശസ് വിദേശത്തും ഉയർത്തിയിരിക്കുകയാണ്.

സാമൂഹിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ബ്രിട്ടനിലെ പരമോന്നത ബഹുമതിയാണ് ബിഇഎം (BEM). ബ്രിട്ടീഷ് രാഞ്ജിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും യുകെ വ്യാപകമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്കാണ് ഈ അംഗീകാരം നൽകുന്നത്. ജൂൺ പതിനേഴാം തീയതി ലണ്ടൻ ഗസ്റ്റിലും മറ്റു ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച ശേഷം അതാത് കൗണ്ടി യുടെ ലോർഡ് ലെഫ്റ്റനനിന്റെ ഓഫീസ് ആണ് ഈ അവാർഡ് നൽകുന്നത്. പിന്നീട് ബ്രിട്ടീഷ് രാഞ്ജിയുടെ ഗാർഡൻ പാർട്ടിയിലേക്ക് കുടുംബസമേതം ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടും ചെയ്യുന്നതാണ്. ഈ വർഷം ഒരു മലയാളിക്ക് ഈ അവാർഡ് ലഭിക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമായി മാറുകയാണ്.  

2007 ൽ സ്വിൻഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫൻ വിവിധ സാമൂഹിക സംഘടനകളിലെ നിറസാന്നിധ്യമാണ്. വിൽഷെയർ മലയാളി അസോസിയേഷനിലൂടെ തുടങ്ങി പിന്നീട് യുകെയുടെ പല ഭാഗങ്ങളിലുള്ള വിവിധ സംഘടനകളിൽ കൃയാത്മകമായ പദ്ധതികൾ ആവിഷ്കരിച്ചു വിജയകരമായി പ്രവർത്തിച്ച് മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ നേടുവാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവ എല്ലാ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ സാമ്പത്തിക ആനുകൂല്യം കൗൺസിലുകളിൽ നിന്നും അത് പോലെയുള്ള ഫണ്ടിങ് ഏജൻസികളിൽ നിന്നും നേടിയെടുക്കാനുള്ള കഴിവാണ്. ബ്രിട്ടീഷ് സമൂഹവുമായി ഒത്തൊരുമയോടുള്ള പ്രവർത്തനം അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളിലും പ്രതിഫലിച്ചു കാണുവാൻ സാധിക്കും.

യുകെയിലെ തിരക്കേറിയ ജീവിതത്തിൽ മുഴുവൻ സമയവും ജോലിയും ചെയ്തു കുടുംബത്തെയും നോക്കി മൂന്ന് രജിസ്റ്റേഡ് ചാരിറ്റികൾക്കു വേണ്ടി പ്രവർത്തിക്കുവാൻ സാധ്യമായത് അത്ഭുതാവഹമാണ്. ഇത് തന്നെയായിരിക്കും അദ്ദേഹത്തിന് ഈ അവാർഡ് നൽകുവാൻ ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചതും.

സ്വിൻഡനിലെ  Buckhurst കമ്മ്യൂണിറ്റി സെന്റർ, വിൽഷെയർ മലയാളി അസോസിയേഷൻ, യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ എന്നീ സംഘടനകൾക്ക് പുറമെ യുകെയിലെ സീറോ മലബാർ സഭയിലും യുക്മയിലെ പ്രവർത്തിച്ചിട്ടുണ്ട്. 

UKKCA യുടെ എല്ലാ യൂണിറ്റുകളിലും Big Lottery Fund ന്റെ സഹായത്തോടെ Inspire UKKCA എന്ന അർത്ഥദിന സാഹിത്യ ശിൽപശാലകളിലും സ്വിൻഡനിലെ മലയാളം ലൈബ്രറിയും മുടങ്ങാതെയുള്ള ന്യൂസ് ലെറ്ററുകളും ഏറെ ജനശ്രദ്ധ നേടിയ പ്രവർത്തനങ്ങളാണ്. ഈ അടുത്തക്കാലത്ത് Aviva കമ്മ്യൂണിറ്റി ഫണ്ടിന്റെ സഹായത്തോടെ ക്നാനായ സമരിറ്റൻസ് എന്ന സംഘടനക്ക് വേണ്ടി "കുടുംബം സമൂഹത്തിന്റെ ആണിക്കല്ല്" എന്ന വി വിഷയത്തിൽ യുകെയുടെ പല ഭാഗങ്ങളിലും അർദ്ധദിന സെമിനാറുകൾ സംഘടിപ്പിച്ചും  നാട്ടിലുള്ള പാവപ്പെട്ട വ്യക്തികളെ സഹായിക്കുവാനുള്ള ധനസമാഹരണം നടത്തിയും യുകെയിലുള്ള മലയാളി കുടുംബങ്ങളോട് നിരന്തരം ഇടപഴകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 

റോയി സ്റ്റീഫന്റെ മികവുറ്റ പ്രവർത്തനങ്ങളെ ആദരിച്ചു കൊണ്ട് 2015 ൽ സ്വിൻഡൻ ബോറോ കൗൺസിൽ Pride of Swindon അവാർഡ് നൽകിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.