CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 59 Minutes 34 Seconds Ago
Breaking Now

ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഇൻഡോർ / ഔട്ട്ഡോർ സ്പോർട്സ് & ഗെയിംസ് അവിസ്മരണീയമാക്കി സംഘാടകർ.....

ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ  ഈ വർഷത്തെ ഇൻഡോർ  & ഔട്ട്ഡോർ സ്പോർട്ട്സ് ജൂൺ 17,18 തീയതികളിൽ നടത്തപ്പെട്ടു. ജൂൺ പതിനേഴിന് രാവിലെ  പത്തുമണിക്ക് അഷ്‌ടൗൺ ലെഷർ സെന്ററിൽ ആരംഭിച്ച ബാഡ്മിന്റൺ ടൂര്ണമെന്റോടു കൂടി ഇൻഡോർ സ്പോർട്സിനു തുടക്കമായി. തുടർന്ന് ഉച്ചക്ക് ശേഷം St. Clements ഹാളിൽ നടത്തപ്പെട്ട ചെസ്സ്, കാരംസ്, ചീട്ടുകളി തുടങ്ങിയ വാശിയേറിയ മത്സരങ്ങളോടെ ഇൻഡോർ സ്പോർട്സിനു അവസാനമായി.

ജൂൺ പതിനെട്ടിന് രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ Branksome Recreation ഗ്രൗണ്ടിൽ നടന്ന ഔട്ട്ഡോർ സ്പോർട്ട്സ്  വ്യത്യസ്ത മത്സരങ്ങൾ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും വൻ വിജയമായി മാറി. ഉച്ചക്ക് അംഗങ്ങൾ തയ്യാറാക്കിയ ഭക്ഷണവും കുട്ടികൾക്കുള്ള പ്രത്യേക ഭക്ഷണവും അനുഗ്രഹീതമായ കാലാവസ്ഥയും പങ്കെടുത്തവർക്കെല്ലാം ഒരു പിക്നിക്കിന്റെ പ്രതീതി സമ്മാനിച്ചു. 

വിജയികൾക്കെല്ലാം അടുത്ത സെപ്റ്റംബർ രണ്ടാം തീയതി നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കുമെന്നു ഡികെസിയുടെ സംഘാടകസമിതി അറിയിച്ചു. 

വാർത്ത:മനോജ്‌കുമാർ പിള്ളൈ 




കൂടുതല്‍വാര്‍ത്തകള്‍.