CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 23 Seconds Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍.... എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം....

മാഞ്ചസ്റ്റർ:- കഴിഞ്ഞ ശനിയാഴ്ച വിഥിൻഷോ സെൻറ്.ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ, മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ആതിഥേയത്വം വഹിച്ച യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായിക മേളയിൽ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റൻ തുടർച്ചയായ നാലാം തവണയും വിജയകിരീടം ചൂടി. ആതിഥേയരായ എം.എം.സി.എ റണ്ണറപ്പായി. ലിവർപൂൾ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.


മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂരിപക്ഷം അംഗ അസോസിയേഷനുകളിൽ നിന്നും വളരെയധികം പേർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളായിരുന്നു നടന്നത്. കായിക മേളയിൽ 63 പോയിന്റ് നേടിയാണ് എഫ്.ഒ.പി ഒന്നാം സ്ഥാനം നിലനിറുത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എം.എം.സി.എ. 46 പോയിന്റ് നേടിയാണ് റണ്ണറപ്പായത്. മൂന്നാമതെത്തിയ ലിമ 37 പോയിന്റാണ് കരസ്ഥമാക്കിയത്. വാറിംഗ്sൺ മലയാളി അസോസിയേഷന് 26 പോയിന്റും, മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ 19 പോയിന്റും നേടി. ബോൾട്ടൻ മലയാളി അസോസിയേഷൻ, സാൽഫോർഡ് മലയാളി അസോസിയേഷൻ, ഓൾഡാം മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളും മത്സരങ്ങളിൽ പങ്കെടുത്തു.


രാവിലെ പതിനൊന്ന് മണിയോടെ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതം ആശംസിച്ച് ആരംഭിച്ച കായിക മേളക്ക് റീജിയൻ പ്രസിഡന്റ് ഷീജോ വർഗീസ് അധ്യക്ഷനായിരുന്നു. നാഷണൽ ട്രഷറർ അലക്സ് വർഗീസ്  കായിക മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റീജിയൻ ട്രഷറർ രഞ്ജിത്ത് ഗണേഷ്, വൈസ് പ്രസിഡന്റ് ഷാജി വരാക്കുടി, ജോയിന്റ് സെക്രട്ടറി ഹരികുമാർ. പി.കെ, ജോയിന്റ് ട്രഷറർ എബി തോമസ്, സ്പോർട്സ് കോഡിനേറ്റർ സാജു കാവുങ്ങ, ആർട്സ് കോഡിനേറ്റർ ജോയി അഗസ്തി, മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി മാത്യു അലക്സാണ്ടർ, എം.എം.സി.എ പ്രസിഡന്റ് ജോബി മാത്യു, എം. എം. എ പ്രസിഡന്റ് ജനേഷ് നായർ, ബി.എം.എ പ്രസിഡന്റ് ഫിലിപ്പ് കൊച്ചുട്ടി,  ലിമ പ്രസിഡന്റ് ഹരികുമാർ, ഡബ്ലു.എ.എം.എ പ്രസിഡന്റ് സുരേഷ്, യുക്മ സാംസ്കാരിക വേദി അംഗം കുര്യൻ ജോർജ്, യുക്മ നഴ്സസ് ഫോറം റീജിയൻ കൺവീനർ ബിജു മൈക്കിൾ തുടങ്ങിയവർ കായിക മേളക്ക് നേതൃത്വം നൽകി.


കായിക മേളയിലെ വ്യക്തിഗത ചാമ്പ്യൻമാരായി എഡ്വിൻ സാബു (എം.എം.സി.എ), റീമാ ഷീജോ(വാറിംഗ്ടൺ), മരിയ ബിജു (എഫ്.ഒ.പി),   ജോഹാൻ ജോസഫ് (എസ്.എം.എ), ജെസ്വിൻ ഫിലിപ്പ് (എഫ്.ഒ.പി), ജൂവാൻ ഇടിക്കുള (എസ്.എം.എ), ബിന്ദു സുനിൽ (എം.എം.സി.എ), ജോഷി ജോസഫ് (ലിമാ) സണ്ണി ആന്റണി, ബേബി സ്റ്റീഫൻ (എം.എം.സി.എ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.


അത്യന്തം ആവേശം നിറഞ്ഞ വടംവലി മത്സരത്തിന്റെ ഫൈനലിൽ ഹരികുമാർ നയിച്ച ലിവർപൂൾ മലയാളി അസോസിയേഷൻ ഷീജോ വർഗീസ് നായകനായ വാറിംഗ്ടൺ മലയാളി അസോസിയേഷനെ പരാജയപ്പെടുത്തി ട്രോഫിയും ഏലൂർ കൺസൽട്ടൻസി സ്പോൺസർ ചെയ്ത 101 പൗണ്ട് ക്യാഷ് അവാർഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടൺ ലൗവ് ടു കെയർ നഴ്സിംഗ് ഏജൻസി സ്പോൺസർ ചെയ്ത 51 പൗണ്ടും ട്രോഫിയും നേടി.

മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഫാദേഴ്‌സ് ഡേ കാർഡുകൾ സമ്മാനിച്ച് കൊണ്ട് തങ്ങളുടെ പിതാക്കൻമാരെ ആദരിക്കുവാനുള്ള മഹത്തായ സന്ദേശം കൊടുക്കുവാൻ റീജിയൻ കമ്മിറ്റി ശ്രമിച്ചത് തികച്ചും അഭിനന്ദനാർഹവും, മാതൃകാപരവുമായിരുന്നു. 


കായിക മേളക്ക് എല്ലാവിധ സഹായ സഹകരണങ്ങൾ നൽകിക്കൊണ്ട് റെജി മടത്തിലോട്ട്, അനീഷ് കുര്യൻ, ഷാരോൺ പന്തല്ലൂർ, ആഷൻ പോൾ, ജനീഷ് കുരുവിള, ബേബി സ്റ്റീഫൻ, ബിജു. പി. മാണി, ജയ്മോൻ തോമസ്, സണ്ണിക്കുട്ടി ആന്റണി, ദീപു, ജോണിക്കുട്ടി, സാബു ചുണ്ടക്കാട്ടിൽ, ജോഷി ജോസഫ്, തോമസ് വരക്കുകാല, ജോസഫ് ഇടിക്കുള, സുനിൽ ഉണ്ണി, ബിജു മാത്യു, ബിജു.സി.ജോസഫ്, ബിജു സൈമൺ തുടങ്ങിയവർ കായിക മേളയുടെ വിജയത്തിനായി എല്ലാവിധ പിന്തുണയും നല്കി.

കായിക മേള വമ്പിച്ച വിജയമാക്കിത്തീർക്കുവാൻ പരിശ്രമിച്ച എല്ലാവർക്കുo റീജിയൻ കമ്മിറ്റിക്ക് വേണ്ടി ഷീജോ വർഗീസ്, തങ്കച്ചൻ എബ്രഹാം, രഞ്ജിത്ത് ഗണേഷ് എന്നിവർ സംയുക്തമായി നന്ദി രേഖപ്പെടുത്തി.


വാർത്ത: അലക്സ് വർഗീസ്  




കൂടുതല്‍വാര്‍ത്തകള്‍.