CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 17 Seconds Ago
Breaking Now

ഹേവാർഡ്‌സ്ഹീത്ത് H.M.A യുടെ ആഭിമുഖ്യത്തിൽ മെഗാഷോ ജൂലൈ 9 ഞായറാഴ്ച....

ഹേവാർഡ്‌സ്ഹീത്ത് മലയാളി അസോസിയേഷൻ (H.M.A)യുടെ ആഭിമുഖ്യത്തിൽ സിനിമാ സീരിയൽ താരങ്ങളെ അണിനിരത്തിക്കൊണ്ടു മെഗാ ഷോ ജൂലൈ 9 ഞായറാഴ്ച വൈകുന്നേരം 4 മുതൽ ഹേവാർഡ്‌സ്ഹീത്ത് ക്ലെയർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ അരുൺ ഗോപൻ, ബാഹുബലി സിനിമയിലൂടെ പ്രശസ്തയായ നയന നായർ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഗാനമേളയും പ്രശസ്ത കോമഡി ആർട്ടിസ്റ്റ് രജി രാമപുരം ഒരുക്കുന്ന വൺമാൻ ഷോയും കലാഭവൻ മണിയുടെ ഡ്യൂപ്പ് എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത കോമഡി ആർട്ടിസ്റ്റ് കൃഷ്ണകുമാറിന്റെ നാടൻ പാട്ടുകളും മിമിക്രിയും കൂടാതെ പ്രശസ്ത സിനിമ സീരിയൽ ആർട്ടിസ്റ്റ് കാവ്യ സുരേഷും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും പരിപാടികൾക്ക് വർണ്ണ പകിട്ടേകും.

മലയാള ചലച്ചിത്ര ലോകത്തും അതോടൊപ്പം യുകെയിലും പ്രശസ്തരായ നിരവധി കലാകാരന്മാരുടെയും സംഗമവേദിയാകും മെഗാ ഷോ. മെഗാഷോയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. പക്ഷെ 5 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മെഗാഷോയുടെ പ്രവേശന പാസുകൾ സിംഗിൾ മുതൽ ഫാമിലി വരെയുള്ള പ്രത്യേക പാസുകൾ ഭാരവാഹികളുടെ പക്കൽ നിന്നും ലഭ്യമാകുന്നതാണ്. ജൂലൈ 9ന് വൈകുന്നേരം 4 മണി മുതൽ നടത്തപ്പെടുന്ന മെഗാഷോയിലേക്ക് ഹേവാർഡ്‌സ്ഹീത്തിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ കലാപ്രേമികളെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

ഇവരെ കൂടാതെ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഹേവാർഡ്‌സ്ഹീത്ത് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോത്താനിക്കാട്, സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വർഗീസ് മടമന, പ്രോഗ്രാം കോർഡിനേറ്റർ സെബാസ്റ്റ്യൻ ജോൺ, വൈസ് പ്രസിഡന്റ് ജിത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറർ ബേസിൽ ബേബി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദൻ ദിവാകരൻ, ഷാബു കുര്യൻ, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിൻ, ജിമ്മി പോൾ, ബിജു സെബാസ്റ്റ്യൻ, സിബി തോമസ്, സന്തോഷ് ജോസ്, സ്പോർട്സ് കോർഡിനേറ്റർ ജോഷി ജേക്കബ്, ഓഡിറ്റർ ബിജു ഫിലിപ്പ്, ഫുഡ് കമ്മിറ്റി ചെയർമാൻ ബാബു മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടനാ സമിതി പ്രവർത്തിച്ചു വരുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

ബിജു പോത്താനിക്കാട്: 07883013201 

ജോസഫ് തോമസ്: 07413545841 

ജിത്തു മാത്യു: 07868242189 

ജിജോ അരയത്ത്: 07403158044 

ബേസിൽ ബേബി: 07402735958 

വാർത്ത: ജിജോ അരയത്ത് 




കൂടുതല്‍വാര്‍ത്തകള്‍.