CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 55 Seconds Ago
Breaking Now

ന്യൂ കാസിലില്‍ ഈ ഞായറാഴ്ച 'സമ്മര്‍ റെയിനിനു' എത്തുന്നവരെ കാത്തു അത്യാകര്‍ഷക സമ്മാനങ്ങള്‍, അവധി എടുത്തും ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്തും പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്സാഹത്തോടെ മലയാളികള്‍....

ന്യൂ കാസില്‍:- നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മക്ക് ഞായറാഴ്ച ട്രോക്കലി യൂണിയന്‍ ജാക് ഹാളില്‍ വേദി ഒരുങ്ങുമ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്ന എല്ലാവരെയും കാത്തിരിക്കുന്നത് അത്യാകര്‍ഷക സമ്മാനങ്ങള്‍.  ഒരു പൗണ്ട് നിരക്കില്‍ ഹാളില്‍ ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ഒന്നാം സമ്മാനം നൂറു പൗണ്ട് വിലയുള്ള മനോഹരമായ ഒരു ചുരിദാര്‍ സെറ്റ് ആണ്. രണ്ടും , മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്കും ആകര്‍ഷങ്ങളായ സമ്മാനങ്ങള്‍ ലഭിക്കും. 

സിനിമാതാരം ശങ്കറിന്റെ സാനിധ്യത്തില്‍ നോര്‍ത്ത് ഈസ്റ്റിലെ മുഴുവന്‍ മലയാളി കൂട്ടായ്മകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്‌കാരിക സന്ധ്യ യുടെ മുഖ്യ ആകര്‍ഷണം ആയി എത്തുന്നത് പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ് നയിക്കുന്ന ഗാനമേള ആണ്.  ഇതിനോടകം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികളില്‍ ശ്രോതാക്കളുടെ പ്രശംസ ഏറ്റുവാങ്ങിയ വില്‍സ്വരാജ് നടത്തുന്ന ഗാനമേള അവിസ്മരണീയമാകും എന്നതില്‍ സംശയമില്ല. വൈകുന്നേരം അഞ്ചു മണിക്ക്  തുടങ്ങുന്ന പരിപാടിയില്‍ ന്യൂ കാസില്‍ സീറോ മലബാര്‍ വികാരി ഫാ. സജി തോട്ടത്തില്‍, യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണവും ക്രമീകരിച്ചിട്ടുള്ളതായി കോഡിനേറ്റര്‍മാരായ വര്‍ഗീസ് തെനംകാല, ഷെല്ലി ഫിലിപ്പ് എന്നിവര്‍ അറിയിച്ചു . 

കൂടുതല്‍ വിവരങ്ങള്‍ക്ക്:- 

07429982338, 07940359673 

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.