ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു ഏകദിന സെമിനാർ നഴ്സുമാർക്കായി ജൂലൈ മാസം 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ ഹൈഫീൽഡ് കമ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
1) നഴ്സ്മാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ,
2) ഏജൻസി ഡ്യൂട്ടി ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ
3) നിയമോപദേശം തേടുവാൻ എന്ത് ചെയ്യണം
4) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ വന്ന മാറ്റങ്ങൾ
5)റീവാലിഡേഷൻ എങ്ങനെ ചെയ്യണം പോർട്ട് ഫോളിയോ എങ്ങനെ തയ്യാറാക്കണം
6)റിഫ്ലക്റ്റീവ് പ്രാക്ടീസ് എങ്ങനെ തയ്യാറാക്കണം
7)ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവർ നഴ്സിംഗ് ഹോമിൽ ഏജൻസി ജോലി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇങ്ങനെ നഴ്സുമാർക്കും അവരുടെ കുടുംബത്തിനും പ്രയോജനം ലഭിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാനും, അറിവുകൾ പങ്കു വയ്ക്കുവാനും ഈ അവസരം നമ്മെ സഹായിക്കും എന്ന് ഉറപ്പു നൽകുന്നു.
ഈ സുവർണാവസരം നമ്മുടെ നേഴ്സുമാർക്ക് മാത്രമല്ല എല്ലാവർക്കും പ്രയോജനപ്പെടും ആയതിനാൽ ഒരു ഓഫ് ബുക്ക് ചെയ്യൂ നമ്മുടെ അറിവുകൾ നമുക്ക് പങ്കുവെക്കാം, എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു
കൂടുതൽ വിവരങ്ങൾ അടങ്ങിയ നോട്ടീസ് ഉടനെ തന്നെ പബ്ലിഷ് ചെയ്യുന്നതാണ്, എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു....
വാർത്ത: സാബു ചുണ്ടക്കാട്ടിൽ