CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 18 Minutes Ago
Breaking Now

സ്പെഷ്യൽ മസാല ചായ

നമ്മൾ മലയാളികൾക്കു ഒഴിച്ച് കൂടാൻ പറത്താത്ത ഒന്നാണ് രാവിലെ തന്നെയുള്ള ഒരു ചൂടൻ ചായ. എന്നും ഉണ്ടാക്കുന്നതിൽ നിന്നും അൽപ്പം വ്യത്യസ്തമായ ഒരു ചായയുടെ റെസിപ്പിയാണ് ഇന്ന് ഇവിടെ കൊടുക്കുന്നത്.

ചേരുവകള്‍:

ഏലക്കായ: അഞ്ചെണ്ണം

പട്ട: രണ്ടെണ്ണം (ചെറുത്)

ഗ്രാമ്പു- ആറെണ്ണം

ഇഞ്ചി- രണ്ടു ടേബിള്‍സ്പൂണ്‍

കുരുമുളക്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ മസാലയ്ക്കുവേണ്ട ചേരുവകള്‍ എടുത്ത് ചൂടാക്കുക. നല്ല  മണം വരുന്നതുവരെ വഴറ്റുക. ഇത് ഒരു ബൗളിലേക്കു മാറ്റി നന്നായി തണുത്തതിന് ശേഷം നന്നായി പൊടിച്ചെടുക്കുക. ഇപ്പോൾ ചായക്കുള്ള മസാല റെഡിയായി. ഈ മസാല നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരു മാസത്തോളം സൂക്ഷിച്ചു വെയ്ക്കാം.

ഇനി നമുക്ക് മസാല ചായ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. മസാല ചായ ഉണ്ടാക്കാന്‍ ഒരു പാനില്‍ പാല്‍ ചൂടാക്കുക. പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറയ്ക്കുക. ശേഷം ഇഞ്ചിയും പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ മസാല പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. ഇളക്കിയശേഷം ഗ്ലാസ്സിലേക്ക് പകർത്താം. നല്ല രസികൻ മസാല ചായ റെഡി.