മൈക്ക (മിഡ്ലാൻഡ് കേരള കൾച്ചറൽ അസോസിയേഷൻ) ന്റെ ഇൻഡോർ & ഔട്ട്ഡോർ സ്പോർട്സ് ഡേ മെമ്പേഴ്സിന്റെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും അവിസ്മരണീയമായി. ഈ വർഷത്തെ പ്രസിഡന്റായ റ്റാൻസി പാലാട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സ്പോർട്സ് ഡേയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പങ്കെടുക്കാവുന്ന നിരവധി കലാകായിക മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് സെക്രട്ടറി സൂരജ് തോമസ് അറിയിച്ചു. ഓട്ടമത്സരങ്ങൾ, റിലേ, കുട്ടികൾക്കായുള്ള ഫുട്ട്ബോൾ മാച്ച്, കുട്ടികളുടെയും മുതിർന്നവരുടെയും ടഗ് ഓഫ് വാർ, ഇൻഡോർ ഇനങ്ങളായ പെയിന്റിംഗ്, ചെസ്സ്, കാരംസ്, ചീട്ടുകളി, പഞ്ചഗുസ്തി എന്നിവ ഇതിലെ പ്രധാന ഐറ്റങ്ങളാണ്.
ജൂലൈ 10 മുതൽ തുടങ്ങിയ കായികമത്സരങ്ങൾ ജൂലൈ 22ന് St. Michael Hall, Walsall ൽ വച്ച് പര്യവസാനിച്ചു. സുന്ദരിക്ക് പൊട്ടു തൊടുക, സുന്ദരന് മീശ വരയ്ക്കുക, കപ്പിൾസ് ഹെയർ ബ്യൂട്ടി കോംപറ്റീഷൻ എന്നിവ എല്ലാവരെയും കുടുകുടെ ചിരിപ്പിച്ചു. പഞ്ചഗുസ്തി മത്സരത്തിന് വാശിയേറിയ പ്രതികരണമാണ് ലഭിച്ചത്. പരിപാടികളിൽ പങ്കെടുത്തു ഇതൊരു വൻ വിജയമാക്കി മാറ്റിയ എല്ലാ മെമ്പേഴ്സിനും കമ്മിറ്റി നന്ദി പ്രകടിപ്പിച്ചു. മൈക്കയുടെ ഓണാഘോഷം സെപ്റ്റംബർ 9ന് ക്നാനായ യുകെകെസിഎ ഹാൾ, ബെന്റ്ലിയിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ നടക്കുന്നതാണെന്ന് അറിയിച്ചു.
വാർത്ത: റ്റാൻസി പാലാട്ടി