ഓമ്നി പൊന്നോണം 2017 നോടനുബന്ധിച്ച് പ്രൊമോഷണൽ വീഡിയോയും. ശ്രീകാന്ത് ഗണപതിയുടെ സംവിധാനത്തിൽ ഷിബു സുകുമാരൻ ആണ് വീഡിയോ നിർവഹിച്ചത്. സന്തോഷ് കുമാർ രചനയും ബിനു മാനുവൽ സംഗീതവും നിർവഹിച്ചു. വീഡിയോ തയ്യാറാക്കുന്നതിനു വേണ്ടി സഹകരിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും ഓമ്നി നന്ദി രേഖപ്പെടുത്തി. ഓഗസ്റ്റ് 28നു ഡോനിഗൽ കെൽറ്റിക് എഫ്സിയുമായി സഹകരിച്ച് ഒരു ഫാമിലി ഫൺ ആൻഡ് സ്പോർട്സഡേയും ഓമ്നിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഓണാഘോഷം പൂർവ്വാധികം ഭംഗിയാക്കുന്നതിന്റെ ഭാഗമായി റോളർ ബാനറുകൾ സിജോ തോമസിന്റെ നേതൃത്വത്തിൽ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
വാർത്ത: സന്തോഷ് ജോൺ