എന്നിലെ ആത്മീയതക്ക് പൊള്ളലേറ്റിരിക്കുന്നുവോ ? കാലവും സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ചിരിക്കുന്ന ഈ ദുഖത്തിന് ഞാൻ എന്ത് പേരിടും. കാനായിലെ കൽഭരണികളുടെ ഭിത്തികൾ പോലും ഞെട്ടി വിറച്ച ആ പുതു വീഞ്ഞിന്റെ വീര്യം ഇപ്പോൾ എവിടെ? ഒടുവിലത്തെ അത്താഴവേളയിൽ എന്റെ ആത്മാവിനു പകർന്നു നൽകി കൽവരിയിൽ എന്നെ വാരിപ്പുണർന്ന ആ നവ്യസ്നേഹത്തിന് മുന്നിൽ ഞാൻ എന്തെ ഇനിയും തണുത്തുറഞ്ഞ മനുഷ്യനാകുന്നത്.
മനുഷ്യാ നീ അഗ്നിയാണ്. നിന്നിലെ തിരി കത്തിച്ചു പറയ്ക്കു കീഴിൽ വച്ച് മാഞ്ഞും മറഞ്ഞും പോകുവാനല്ല ദീപ പീഠത്തിലിരുന്ന് കത്തി ജ്വലിച്ച് തിളങ്ങി അഗ്നിയായി പടരുവാൻ നിന്റെ ഗുരുവും കർത്താവുമായ യേശു നിന്നെ ക്ഷണിക്കുന്നു.
റവ. ഫാ. സോജി ഓലിക്കലച്ചന്റെ നേതൃത്വത്തിൽ സെഹിയോൻ യൂറോപ്പ് എല്ലാ രണ്ടാം ശനിയാഴ്ചയും ഒരുക്കുന്ന കൺവൻഷൻ ഏറെ തിളക്കമേകുവാൻ ഷ്രൂസ്ബറി രൂപതയുടെ സീറോ മലബാർ ചാപ്ലിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയും എത്തുന്നു. ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും ലോകത്തിന്റെ തന്റെ നാനാഭാഗങ്ങളിൽ ജർമ്മനി, ഇറ്റലി, അമേരിക്ക, അൽബാനിയ, ഓസ്ട്രേലിയ എന്നിവടങ്ങളിലും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷം ഇപ്പോൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ യേശുവിന്റെ രാജ്യത്തിനു വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന അച്ചൻ ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലിറ്റർജി കമ്മീഷൻ ചെയർമാനായും സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്നു. ബൈബിൾ പണ്ഡിതനും ആത്മീയ വാത്മീജിയും ആയ അച്ചൻ വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക് നമ്മെ നയിക്കുന്ന പരിശുദ്ധാത്മ പ്രഭാഷണവുമായി എത്തുന്നു.
കൂടാതെ വിടുതൽ ശുശ്രൂഷകളിലൂടെ പ്രസിദ്ധിയാർജിച്ചതും ഇപ്പോൾ ഫ്രാൻസിസ്കൻ സഭയുടെ ഭാഗമായി കോററ്റ് ലൂമൻ ക്രിസ്റ്റി കമ്മ്യൂണിറ്റിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റവ. ഫാ. ആൻജലസ് ഹാളും എത്തിച്ചേരുന്നു.
ഇംഗ്ളീഷിലും മലയാളത്തിലും രണ്ടു സെക്ഷനുകളിലായി നടത്തപ്പെടുന്ന കൺവൻഷനിൽ ദേശഭാഷാ വ്യത്യാസമില്ലാതെ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും പുറത്തു നിന്നുമായി അനേകർ എത്തിച്ചേരുന്നു.
"കുഞ്ഞേ നിന്നിൽ നിന്നും ഒരു കുഞ്ഞു ചലനമല്ല നിന്റെ ഉള്ളിലെ വിലപിടിപ്പുള്ള മനുഷ്യനെ കണ്ടെത്തി നിന്നെ കരുത്തുള്ള വ്യക്തിയാക്കുവാൻ ഈശോ വരുന്നു. സെഹിയോനിൽ നിനക്ക് സാഹചര്യമുണ്ട്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി സെക്ഷൻ തിരിച്ചു നടത്തപ്പെടുന്ന കൺവൻഷനിൽ അനേകം കുട്ടികൾ പങ്കെടുത്തു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് ഏറെ ഉതകുന്ന കിങ്ഡം റവലേറ്റർ മാഗസിൻ സൗജന്യമായി എല്ലാ മാസവും നൽകപ്പെടുന്നു.
കൺവൻഷനിൽ കടന്നു വരുന്ന ഏതൊരാൾക്കും ഇംഗ്ലീഷിലും മലയാളത്തിലും സ്പിരിച്വൽ ഷെയറിംഗിനും മറ്റു ഭാഷകളിൽ കുമ്പസാരിക്കുന്നതിനുമുള്ള സൗകര്യമുണ്ട്.
ദൈവം നയിച്ചു കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നുവെന്നതിന്റെ അടയാളമാണ് ഇവിടെ നിന്നുമുയരുന്ന സാക്ഷ്യങ്ങൾ.
രാവിലെ 8 മണിയോടെ ആരംഭിക്കുന്ന കൺവൻഷൻ വൈകീട്ട് 4 മണിയോടെ സമാപിക്കുന്നു. കൺവൻഷന്റെ ആത്മീയ വിജയത്തിനായി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നതോടൊപ്പം ബഹു. സോജിയച്ചനും സെഹിയോൻ ടീം മുഴുവനും ചേർന്ന് ഏവരെയും ബഥേൽ സെന്ററിലേക്ക് പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു.
വിലാസം:
BETHEL CONVENTION CENTRE
KELWIN WAY
BIRMINGHAM
B707JW
കൂടുതൽ വിവരങ്ങൾക്ക്:
ഷാജി: 07878149670
അനീഷ്: 07760254700
വാർത്ത: മറിയാമ്മ ജോഷി