CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 3 Minutes 14 Seconds Ago
Breaking Now

സ്‌പെഷ്യൽ ചപ്പാത്തി സ്റ്റഫ്ഡ് വിത്ത് കീമ

ചേരുവകൾ:

ഇറച്ചി കഷണങ്ങളാക്കിയത്—മുക്കാൽകപ്പ് 

മുളകുപൊടി—ഒരു ടീസ്പൂൺ 

മഞ്ഞൾപൊടി— അരടീസ്പൂൺ

ആട്ട— രണ്ടു കപ്പ് 

നെയ്യ്—അൽപം

ഉപ്പ്— പാകത്തിന്

തയ്യാറാക്കുന്ന വിധം: 

ഒരു പ്രഷർ കുക്കറിൽ അര ഗ്ലാസ് വെള്ളമൊഴിച്ച് ഇറച്ചി കഷ്ണങ്ങളിട്ട് , മുളകുപൊടി,മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്ത ഇറച്ചി നന്നായി പിച്ചിയിടുക. ഇപ്പോൾ സ്റ്റഫ് ചെയ്യാനുള്ള കീമ റെഡിയായി. 

വെള്ളത്തിൽ ഉപ്പ് ചേർത്ത് ആട്ടയിൽ ഒഴിച്ച് മയത്തിൽ കുഴച്ചെടുക്കുക. ഇതിലേക്ക് കീമയും കൂടി ചേർത്ത് വീണ്ടും കുഴച്ചെടുക്കുക . ഇത് ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുളകളാക്കുക. ഓരോ ഉരുളയും പരത്തിയെടുത്തു നോൺസ്റ്റിക്ക് തവയിലോ ചപ്പാത്തി കല്ലിലോ വച്ച് ചുട്ടെടുക്കുക.  അൽപ്പം നെയ്യ് പുരട്ടി ചുട്ടെടുത്താൽ കൂടുതൽ രുചികരമാവും.