CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 16 Minutes 21 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി...

വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർമാനായ പി. ആർ. പ്രവീജ് വോക്കിംഗ് കാരുണ്യക്ക് വേണ്ടി 53000 രൂപയുടെ ചെക്ക് ജോസിന് കൈമാറി. തദവസരത്തിൽ വോക്കിംഗ് കാരുണ്യയുടെ ട്രസ്റ്റിമാരിൽ ഒരാളായ ജോയ് പൗലോസും കുടുംബവും സന്നിഹിതരായിരുന്നു.

വോക്കിംഗ് കാരുണ്യയുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച്  ബ്രിട്ടനിലെ എല്ലാ മലയാളികളും ഇതിനകം അറിഞ്ഞു കാണുമല്ലോ. കഴിഞ്ഞ 6 വർഷമായി ഓരോ മാസവും കേരളത്തിലെ ഒരു കുടുംബത്തിന് അല്ലെങ്കിൽ കാരുണ്യപ്രവർത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന് വോകിംഗ് കാരുണ്യ അതിന്റെ സഹായഹസ്തം നീട്ടുകയാണ്. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്‌മമായി പരിശോധിച്ച് അതിൽ നിന്നും ഏറ്റവും അർഹതപ്പെട്ടവരെ വോകിംഗ് കാരുണ്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ആ മാസത്തെ സഹായ വിതരണത്തിനായി തിരഞ്ഞെടുക്കുന്നു. യുകെയിലെ നല്ലവരായ സന്മനസും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളികളും വോകിംഗ് കാരുണ്യയുടെ ട്രസ്റ്റീസും നൽകുന്ന സംഭാവനകളിൽ നിന്നാണ് ഈ സഹായം ഓരോ മാസവും നൽകുന്നത്. 

ഈ മാസത്തിലെ സഹായം നൽകുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വയനാട് ജില്ലയിൽ മാനന്തവാടിക്ക് അടുത്ത് ചെറ്റപ്പാലം എന്ന സ്ഥലത്ത് താമസിക്കുന്ന 54 വയസുള്ള വടക്കേടത്ത് വീട്ടിലെ ജോസിനെയാണ്. തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഭാര്യയും മകളും മകനും അടങ്ങുന്ന കുടുംബത്തെ വളരെ സന്തോഷമായി പുലർത്തി പോന്നതാണ് കെട്ടുപണിക്കാരനായ ജോസ്. പെട്ടെന്നാണ് വിധി ആ കുടുംബത്തിന്റെ താണ്ഡവമാടുന്നത്. രണ്ടു വർഷം മുൻപ് ഒരു ദിവസം രാവിലെ ജോസ് പണിക്ക് പോയപ്പോൾ സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞു ജോസിന്റെ നടുവിന് സാരമായ പരിക്ക് പറ്റി. ഒരുവശം തളർന്നു കിടപ്പായി അദ്ദേഹം. അഞ്ച് സെന്റ് സ്ഥലവും വീടും മാത്രമാണ് ആ കുടുംബത്തിന്റെ സ്വത്ത്. നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇന്നുവരെയും ചികിത്സ നടത്തുന്നത്. ഇപ്പോൾ അദ്ദേഹത്തിന് വടിയുടെ സഹായത്തോടെ എണീറ്റ് നിൽക്കാൻ പറ്റും. ഭാര്യയുടെ സഹായത്തോടെ മാത്രമേ നടക്കാൻ പറ്റൂ. 

പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് പണിക്ക് പോയി കുടുംബം നോക്കാനാണ് ജോസിന്റെ ആഗ്രഹം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 

ജോസിന്റെയും കുടുംബത്തിന്റെയും അവസ്ഥ അറിഞ്ഞു വോക്കിംഗ് കാരുണ്യയോടൊപ്പം കൈകോർത്ത എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിംഗ് കാരുണ്യയുടെ അകമഴിഞ്ഞ നന്ദി.     




കൂടുതല്‍വാര്‍ത്തകള്‍.