CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 21 Minutes 7 Seconds Ago
Breaking Now

യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റിന് ആതിഥ്യമരുളാൻ തയ്യാറായി ഡെർബി; 66 ടീമുകളുമായി SMASH 2017 v1.3 സെപ്റ്റംബർ 23ന് ഡെര്‍ബിയില്‍....

ഡെര്‍ബി ചലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഏഴാമത് ഓള്‍ യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബർ 23നു ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ ഏഴാമത് ടൂർണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂർണമെന്റുകൾ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതു കൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.

ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യരോഗങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിനും, ആരോഗ്യപരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പര സൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റൺ എന്ന കായിക വിനോദത്തിലേക്ക്‌ ആകർഷിക്കുകയും, അതോടൊപ്പം അവർക്ക്‌ വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.


നിലവാരം കൊണ്ടും സംഘടനാമികവുകൊണ്ടും വേറിട്ടു നിന്ന മുൻ ടൂർണമെന്റിന്റെ കവച്ചു വയ്ക്കുന്ന തരത്തിലുള്ള മുന്നൊരുക്കങ്ങൾ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ ഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുൻ വർഷങ്ങളിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ  മത്സരങ്ങളുടെ അറിയിപ്പുകളും വാർത്തകളും തത്സമയം വെബ്സൈറ്റ് വഴി ആളുകൾക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതിനാല്‍ ഏവര്‍ക്കും യാത്ര എളുപ്പമാകും എന്ന പ്രത്യേകത കായികപ്രേമികളെ ടൂര്‍ണമെന്റില്‍ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല. രാവിലെ 10മണിമുതല്‍ വൈകുന്നേരം 7മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. 

രണ്ടു ക്യാറ്റഗറിയിലായാണ് ടൂർണമെന്റ് നടത്തപ്പെടുന്നത് .ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 42 ടീമുകള്‍ക്കാണ് ഇന്റർമീഡിയറ്റ് ക്യാറ്റഗറിയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 24 ടീമുകള്‍ക്കാണ് അഡ്വാൻസ്ഡ് ക്യാറ്റഗറിയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. 

അഡ്വാൻസ്ഡ് ക്യാറ്റഗറിയിൽ വിജയികളാകുന്ന ടീമുകള്‍ക്ക് 500 പൗണ്ട് ക്യാഷ് അവാര്‍ഡും ജസ്റ്റ് ബാഡ്മിന്റൺ നൽകുന്ന പ്രൊട്ടക്‌ റാക്കറ്റുകളും ട്രോഫിയും സമ്മാനിക്കും. 

ഇന്റർമീഡിയറ്റ് ക്യാറ്റഗറിയിൽ വിജയികളാകുന്ന ടീമിന് 250 പൗണ്ടും ജസ്റ്റ് ബാഡ്മിന്റൺ ബോൾട്ടൻ നൽകുന്ന ബാഡ്മിന്റൺ റാക്കറ്റുകളും ട്രോഫിയും സമ്മാനിക്കും. അഡ്വാൻസ്ഡ് ക്യാറ്റഗറി ടീമിന് 40 പൗണ്ടും ഇന്റർമീഡിയറ്റ് ക്യാറ്റഗറി ടീമിന് 30 പൗണ്ടും ആയിരിക്കും രജിസ്‌ട്രേഷൻ ഫീസ്.

ജസ്റ്റ് ബാഡ്മിന്റൺ ബോൾട്ടൻ (just-badminton.co.uk) ഉം ബാഡ്മിന്റൺ ക്രോയ്ഡോൺ യുകെയും ടൂർണമെന്റിന്റെ സ്പോൺസേഴ്‌സ് ആയിരിക്കും. ബാഡ്മിന്റൺ മലയാളി ഫെഡറേഷൻ ടൂർണമെന്റിന്റെ സപ്പോർട്ടർ ആയിരിക്കും.

ടൂർണമെന്റ് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 

മിൽട്ടൺ -07878510536

സുബിൻ - 07459 825942

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

derby etwall leisure centre,

hilton road,etwall, derby,

DE65 6HZ 

വാർത്ത: മിൽട്ടൺ 




കൂടുതല്‍വാര്‍ത്തകള്‍.