CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 12 Seconds Ago
Breaking Now

ശ്രീജാ രാജ്‌മോഹൻ കൺവീനർ, സോജ ജോയിന്റ് കൺവീനർ, ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ മൂന്നാം വാർഷികവും തിരഞ്ഞെടുപ്പും വർണ്ണാഭമായി...

ബ്രിസ്റ്റോൾ: എസ്എൻഡിപി യോഗം 6170 യുകെയുടെ മൂന്നാമത് വാർഷികവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ബ്രിസ്റ്റോൾ കുമാരനാശാൻ നഗറിൽ നടന്ന വാർഷിക സമ്മേളനം ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എസ്.സതീശൻ ഉത്‌ഘാടനം ചെയ്തു. കൺവീനർ ലൈജു രാഘവൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനവും സെമിനാറും മലയാളം സാംസ്കാരിക സമിതി യുകെ രക്ഷാധികാരിയും ഗായകനുമായ രാജു ഗോപാൽ കോങ്ങാട് ഉത്‌ഘാടനം ചെയ്തു. 

"ഈശോവാസ്യോപനിഷത്തിന് ഗുരുദേവന്റെ വ്യാഖ്യാനം" എന്ന വിഷയത്തെ ആസ്പദമാക്കി സംഗീതിക യുകെ പ്രസിഡന്റ് ജെതീഷ്‌ പണിക്കർ പ്രബന്ധം അവതരിപ്പിച്ചത് ഏവരിലും വിജ്ഞാന കൗതുകമുണർത്തി. റവ. ഫാ. ജോയി വയലിൽ ഗുരുദേവ ദർശനങ്ങളെ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. 

സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കൽ ആശംസകളർപ്പിച്ചു. ഗുരുദേവൻ രചിച്ച "ദൈവദശകം" നൃത്തരൂപത്തിൽ അവതരിപ്പിച്ച കുമാരി തുഷാര സതീശൻ, കുമാരി ശ്രീലക്ഷ്മി. എസ്. വെട്ടത്ത്, മേഘ്‌ന മനു, അൻവിക ബിജു, ശ്രീനന്ദന എസ്. വെട്ടത്ത് എന്നിവർ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി.

രാജഗോപാൽ കോങ്ങാട്, മേഘ്ന മനു, ചന്ദ്രമോഹൻ, മനു വാസു പണിക്കർ തുടങ്ങിയവർ നയിച്ച ഗാനമേള കർണ്ണാമൃതമായിരുന്നു. യുകെ എസ്എൻഡിപി യോഗത്തെയും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും ഒരേ വേദിയിൽ എത്തിക്കുവാൻമധ്യസ്ഥത വഹിച്ച ദിനേശ് വെള്ളാപ്പള്ളിയെ സമ്മേളനം ഉപഹാരം നൽകി ആദരിച്ചു. കലാപരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഫാ. ജോയി വയലിൽ, രാജഗോപാൽ കോങ്ങാട് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. 

രണ്ടു ഭാഗമായി നടന്ന സമ്മേളനങ്ങളിൽ വി.എസ്. സുധാകരൻ, മനുവാസു പണിക്കർ എന്നിവർ അധ്യക്ഷത വഹിച്ചു. ലൈജു രാഘവൻ സ്വാഗതവും ശ്രീജ രാജ്‌മോഹൻ നദിയും പറഞ്ഞു.

ശ്രീമതി ശ്രീജ രാജ്മോഹനെ കൺവീനറായും ശ്രീ. സോജ കെ. ജയപ്രകാശിന്റെ ജോയിന്റ് കൺവീനർ ആയും ഐക്യകണ്ഠേന   തിരഞ്ഞെടുത്തു. കമ്മിറ്റിയംഗങ്ങളായി സിംല ഷാജി, ഷീബാമോൾ സുധാകരൻ, നിഷാ മനു എന്നിവരെയും ഓഡിറ്ററായി പി.ജി. സന്തോഷ്കുമാറിനെയും ഖജാൻജിയായി ലൈജു രാഘവനെയും കോർഡിനേറ്റർ ആയി എം.കെ. ബിജുമോനെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

അടുത്ത കുടുംബസംഗമം എക്സിറ്ററിൽ നടക്കുമെന്ന് കൺവീനർ ശ്രീമതി. ശ്രീജാ രാജ്‌മോഹൻ അറിയിച്ചു.

വാർത്ത: സുധാകരൻ വി.എസ്. 




കൂടുതല്‍വാര്‍ത്തകള്‍.