CURRENCY RATE -
1 GBP :
85.93 INR
1 EUR :
76.75 INR
1 USD :
65.04 INR
Last Updated :
2 Hours 22 Minutes 34 Seconds Ago
Breaking Now

ബ്രിസ്ക കമ്മിറ്റിയംഗം അപ്പു മണലിത്തറയുടെ പിതാവ് നാട്ടിൽ നിര്യാതനായി

ബ്രിസ്റ്റോൾ മലയാളിയും ബ്രിസ്ക കമ്മിറ്റിയംഗവുമായ അപ്പു മണലിത്തറയുടെ പിതാവ്  എം. കെ. എബ്രഹാം (86) നാട്ടിൽ നിര്യാതനായി. ഇന്നലെ വൈകുന്നേരം ആണ് മരണം സംഭവിച്ചത്. തിരുവല്ല മണലിത്തറ കുടുംബാംഗമാണ്. മൃതസംസ്കാരം വരുന്ന ഞായറാഴ്ച (13/08/2017) ഉച്ചക്ക് 1 മണിക്ക് തിരുവല്ല തെങ്ങേലിയിലെ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ വച്ച് നടക്കും. 

പരേതന്റെ നിര്യാണത്തിൽ ബ്രിസ്ക എക്സിക്യൂട്ടീവ്  കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 

പരേതന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനയിലും ദുഃഖത്തിലും യൂറോപ്പ് മലയാളിയും പങ്കു ചേരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.