CURRENCY RATE -
1 GBP :
82.62 INR
1 EUR :
75.48 INR
1 USD :
64.07 INR
Last Updated :
3 Hours 52 Minutes 36 Seconds Ago
Breaking Now

പെണ്ണുങ്ങള്‍ രാത്രി വഴിയിലിറങ്ങി നടക്കാന്‍ പാടില്ലേ; ആണുങ്ങള്‍ രാത്രി വീട്ടില്‍ ഇരിക്കുന്നതല്ലേ നല്ലത്; ഇരയെ നാണംകെടുത്തിയവരുടെ നാവടപ്പിച്ച് കിരണ്‍ ഖേര്‍!

രാത്രി പെണ്ണുങ്ങള്‍ പുറത്തിറങ്ങിയാല്‍ ആര്‍ക്കാണിത്ര ബുദ്ധിമുട്ടെന്ന് കിരണ്‍ ഖേര്‍ ചോദിക്കുന്നു.

ഹരിയാനയില്‍ ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാല ഒരു പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത കേസ് ഇപ്പോള്‍ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായ വര്‍ണ്ണിക കുണ്ഡുവിന്റെ പരാതിയെത്തുടര്‍ന്ന് വികാസിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പതിവ് പോലെ രാത്രി എന്തിനാണ് റോഡിലൂടെ വാഹനം ഓടിച്ചതെന്നും, നടന്നതെന്നും, പുറത്തിറങ്ങിയത് എന്തിനാണെന്നും ഒക്കെയാണ് ചോദ്യം. പെണ്‍കുട്ടി രാത്രി ഇറങ്ങിയതാണ് പലരും പ്രധാന പ്രശ്‌നമായി കണ്ടത്. എന്നാല്‍ ഇരയെ കുറ്റക്കാരിയാക്കുന്നവന്‍മാരുടെ നാവടപ്പിക്കുകയാണ് ഇപ്പോള്‍ ചണ്ഡീഗഢ് എംപി കൂടിയായ കിരണ്‍ ഖേര്‍.

രാത്രി പെണ്ണുങ്ങള്‍ പുറത്തിറങ്ങിയാല്‍ ആര്‍ക്കാണിത്ര ബുദ്ധിമുട്ടെന്ന് കിരണ്‍ ഖേര്‍ ചോദിക്കുന്നു. പെണ്‍കുട്ടികള്‍ പകല്‍ സുരക്ഷിതരും, രാത്രി സുരക്ഷിതര്‍ അല്ലാതെ ആകുന്നതും എങ്ങിനെയാണ്? അപ്പോള്‍ പ്രശ്‌നം പുരുഷന്‍മാരുടേതാണ്. രാത്രിയാകുമ്പോള്‍ അവര്‍ക്ക് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നു. അങ്ങിനെയെങ്കില്‍ അവരെ രാത്രി വീട്ടില്‍ ഇരുത്തുന്നതല്ലേ നല്ലത്, കിരണ്‍ ചോദിക്കുന്നു.

ബിജെപി അധ്യക്ഷന്റെ മകനെന്ന സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം കുതന്ത്രങ്ങള്‍ പ്രയോഗിച്ചോയെന്ന് തനിക്ക് അറിവില്ലെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു. വികാസിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഇതില്‍ ഒപ്പിട്ടത് ബിജെപി വക്താവ് കൃഷ്ണ ധുള്‍ ആണെന്നതാണ് പാര്‍ട്ടിക്ക് തലവേദനയായത്. എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വര്‍ണ്ണികയുടെ തലയില്‍ കുറ്റം ചാര്‍ത്താന്‍ നില്‍ക്കേണ്ടെന്ന് കിരണ്‍ ഖേര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.