CURRENCY RATE -
1 GBP :
82.62 INR
1 EUR :
75.53 INR
1 USD :
64.08 INR
Last Updated :
3 Hours 44 Minutes 22 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവം ; അഞ്ചോളം റീജിയണുകളിലെ കലോത്സവ മത്സര തീയതികള്‍ പ്രഖ്യാപിച്ചു....

നവംബര്‍ 4ന് ബ്രിസ്റ്റോളിൽ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ (SMEGB ) പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജണല്‍ മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു തുടങ്ങി. 

റീജണൽ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കെ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കു. 

നവംബർ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിൽ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ മത്സരിക്കും .

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ എസ്എംഇജിബി ബൈബിൾ കലോത്സവത്തിൽ രൂപതയുടെ എട്ടു റീജണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികൾ പങ്കെടുക്കും.

ഗ്ലാസ്ഗോയില്‍ സെപ്തംബര്‍ 30നാണ് റീജണൽ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഫാ ജോസഫ് വെമ്പടംതറയാണ് ഗ്ലാസ്ഗോ റീജണല്‍ കോര്‍ഡിനേറ്റര്‍.

പ്രസ്റ്റണില്‍ ഒക്ടോബര്‍ 21നാണ് റീജണല്‍ മത്സരം നടക്കുക.ഫാ സജി തോട്ടത്തിലാണ് റീജണല്‍ കോര്‍ഡിനേറ്റര്‍

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണില്‍ ഒക്ടോബര്‍ 7നാണ് റീജണല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫാ പോള്‍ വെട്ടിക്കാട്ടാണ് റീജണല്‍ കോര്‍ഡിനേറ്റര്‍.

ലണ്ടൻ റീജണില്‍ സെപ്റ്റംബർ 30നാണ് റീജണല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയും ഫാ. ജോസ് അന്തിയാംകുളവുമാണ് റീജണല്‍ കോര്‍ഡിനേറ്റര്‍മാർ. 

കേംബ്രിഡ്ജ് റീജിയനിൽ ഒക്ടോബർ 1നാണ് റീജണല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഫാ. ടെറിൻ മുല്ലക്കരയാണ് കോർഡിനേറ്റർ.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന ബൈബിള്‍ കലോത്സവമാണിത്. സീറോ മലബാര്‍ സഭയുടെ എട്ട് റീജിയനുകളിലായി ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കും. ഒക്ടോബര്‍ 14ന് മുമ്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂര്‍ത്തിയാകും.

നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റീജിയണൽ  മത്സരങ്ങളുടെ വിവരങ്ങളിവയാണ്... 

Region : Glasgow

Regional Coordinator: Fr Joseph Vembadamthara

Regional Kalotsavam Date : 30th September 2017

Venue : St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW

Region : Preston

Regional Coordinator: Fr Saji Thottathil

Regional Kalotsavam Date : 21st October 2017

Venue : De La Salle Academy, Carr Lane East L11 4SG

Region : Bristol Cardiff

Regional Coordinator:Fr Paul Vettikkattu

Regional Kalotsavam Date : 7th October 2017

Venue : Greenway Centre, Southmead, Bristol BS10 5PY 

Region : London

Regional Co-ordinator: Fr. Sebastian Chamakkala & Fr Jose Anthiakulam

Regional Kalotsavam Date : 30th September 2017

Venue : Salesian House, Surrey Lane, London SW11 3PN

Time : 9:00am to 6:00pm 

Region : Cambridge

Regional Co-ordinator: Fr. Terin Mullakkara

Regional Kalotsavam Date : 1st October 2017

Venue : St Alban’s Catholic School, Digby Road, Ipswich IP4 3NI

Time : 2pm to 10pm 

മറ്റു മൂന്നു റീജിയനുകളിലെ കലോത്സവ തീയതികൾ ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുന്നതാണ്.

 

വാർത്ത:ജെഗി ജോസഫ്    


 

 

 




കൂടുതല്‍വാര്‍ത്തകള്‍.