CURRENCY RATE -
1 GBP :
85.93 INR
1 EUR :
76.75 INR
1 USD :
65.04 INR
Last Updated :
2 Hours 23 Minutes 46 Seconds Ago
Breaking Now

കാലം പോയൊരു പോക്കേ; ബ്ലൂവെയില്‍ ചലഞ്ചിനെ തോല്‍പ്പിക്കാന്‍ സ്തനങ്ങള്‍ ഉപയോഗിച്ചും ഗെയിം; നഗ്നരായ പെണ്‍കുട്ടികള്‍ സ്തനങ്ങള്‍ ലവ് ചിഹ്നമാക്കുന്ന ചലഞ്ച് സൂപ്പര്‍ഹിറ്റ്, അപകടം പിന്നാലെ!

നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഹാര്‍ട്ട് ഷെയിപ്പ് ബ്രെസ്റ്റ് ചലഞ്ച് ചെയ്യുന്നത്.

കളിച്ചുകളിച്ച് ഗെയിമുകള്‍ ആളെ കൊല്ലുന്ന കാലമാണ്. ബ്ലൂവെയില്‍ ചലഞ്ച് എന്ന പേരിലുള്ള ഗെയിം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനെടുക്കുന്നത് തലവേദന ആയിരിക്കുമ്പോള്‍ ഇതാ വരുന്നു മറ്റൊരു ഗെയിം. നഗ്നരായ പെണ്‍കുട്ടികളാണ് 'ഹാര്‍ട്ട് ഷെയിപ്പ് ബ്രെസ്റ്റ് ചലഞ്ചിലെ' താരങ്ങള്‍. ഇവര്‍ സ്തനങ്ങള്‍ ലവ് ചിഹ്നത്തിന്റെ രൂപത്തിലാക്കി ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. നമ്മള്‍ ഇന്നുവരെ ചിന്തിച്ചിട്ട് പോലുമില്ലാത്ത കാര്യങ്ങളാണ് ചലഞ്ചുകളുടെ രൂപത്തില്‍ കടന്നുവരുന്നത്. സ്തനങ്ങള്‍ക്ക് വലുപ്പമുള്ളവര്‍ക്കാണ് ഗെയിമില്‍ പങ്കെടുക്കാന്‍ അവസരമെന്ന് പറയപ്പെടുന്നു.

ചൈനയില്‍ നിന്നുമാണ് ഹാര്‍ട്ട് ഷെയിപ്പ് ബ്രെസ്റ്റ് ചലഞ്ചില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ഗെയിം പടര്‍ന്നുപിടിക്കുന്നതായാണ് സൂചന. ട്വിറ്ററിന് സമാനമായ വെയ്‌ബോയില്‍ ഇതുവരെ ഇരുപത് ലക്ഷത്തോളം ചിത്രങ്ങള്‍ ഇതിന്റെ ഭാഗമായി പോസ്റ്റ് ചെയ്യപ്പെട്ടതായാണ് വിവരം. ഒരാഴ്ച മുന്‍പ് മാത്രമാണ് ഈ ഗെയിമിനെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഈ സമയം കൊണ്ട് ഇത്രയധികം പെണ്‍കുട്ടികള്‍ സ്വന്തം ശരീരം ലവ് ചിഹ്നമാക്കി പോസ്റ്റ് ചെയ്യാന്‍ രംഗത്തിറങ്ങിയത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. 

സ്തനങ്ങള്‍ക്ക് വലിപ്പമുള്ളവര്‍ക്ക് മാത്രമാണ് ഗെയിമില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നൊരു പ്രചാരവും നടന്നു. ഇതോടെയാണ് വെല്ലുവിളി ഏറ്റെടുത്ത് പല പെണ്‍കുട്ടികളും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. പെണ്‍കുട്ടികളാണ് അധികമെങ്കിലും ചില പുരുഷന്‍മാരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ശരീരഭാഗങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യിപ്പിക്കുന്ന ചലഞ്ച് ഇതാദ്യമല്ല ചൈനയില്‍ സംഭവിക്കുന്നത്. എന്നാല്‍ സ്ത്രീശരീരത്തിന്റെ നഗ്നത ആസ്വദിക്കാന്‍ ഏതോ വിരുതന്‍മാര്‍ ഒപ്പിച്ച പണിയാണ് ഈ ഗെയിമെന്ന് ചിലര്‍ ആശങ്കപ്പെടുന്നു.

ഏത് വെല്ലുവിളി വന്നാലും ധൈര്യം തെളിയിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന മാനസികാവസ്ഥയാണ് ഈ അപകടം പിടിച്ച ഗെയിം ഉപയോഗപ്പെടുത്തുന്നത്. ബ്ലൂവെയില്‍ ചാലഞ്ച് മരണത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നതെങ്കില്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഹാര്‍ട്ട് ഷെയിപ്പ് ബ്രെസ്റ്റ് ചലഞ്ച് ചെയ്യുന്നത്. ഇതില്‍ പങ്കെടുത്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഭാവിയില്‍ വലിയ ചതിക്കുഴികള്‍ കാത്തിരിക്കുന്നുവെന്ന സത്യമാണ് പലരും മറക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.