CURRENCY RATE -
1 GBP :
85.93 INR
1 EUR :
76.76 INR
1 USD :
65.04 INR
Last Updated :
2 Hours 17 Minutes 44 Seconds Ago
Breaking Now

ദിലീപിന് ആ അസുഖമുണ്ട് ; ജയിലില്‍ ദിലീപ് അനുഭവിക്കുന്ന അവസ്ഥ മനസിലാക്കുന്നുവെന്ന് സംവിധായകന്‍ ജോസ് തോമസ്

ജയിലില്‍ നടന്‍ ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില വഷളാക്കുന്നതെന്നും ഇതുമൂലം ഇടയ്ക്ക് തലചുറ്റവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആലോചന സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച് മാറ്റിയെന്നും.

മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദ്ദം കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്ന 'വെര്‍ട്ടിഗോ' എന്ന അസുഖമുള്ളയാള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുകയാണ് സംവിധായകന്‍ ജോസ് തോമസ്. തനിക്ക് വര്‍ഷങ്ങളായി ഈ രോഗമുണ്ടെന്നും അതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാമെന്നും പറയുന്നു അദ്ദേഹം.

''കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെര്‍ട്ടിഗോ എന്ന അസുഖം ബാലന്‍സിങ് പ്രോബ്ലം ഉള്ള ആളാണ് ഞാന്‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്‍. ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല. എന്ത് സുരക്ഷ. അയാള്‍ എന്താ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലല്ലോ. കാക്കി ദേഹത്ത് കയറിയാല്‍ മനുഷത്വം മരിക്കുമോ. കോടതി കുറ്റവാളി എന്ന് പറയുംവരെ കുറ്റവാളിയല്ലാത്ത അയാള്‍ക്ക് സുരക്ഷ ഉമ്മാക്കി പറഞ്ഞു നീതി നിഷേധിക്കുന്നത് ശരിയോ? കുറ്റവാളികള്‍ക്ക് പോലും വിദഗ്ദ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ. ഇത് പ്രതി പട്ടികയില്‍ പോലീസ് പേര് ചേര്‍ത്ത ആളെ സപ്പോര്‍ട്ട് ചെയ്തതല്ല. മനുഷ്യത്വം തൊട്ടു തീണ്ടിയവര്‍ ചിന്തിക്കാന്‍ വേണ്ടി മാത്രം.'' അദ്ദേഹം പറഞ്ഞു 

 




കൂടുതല്‍വാര്‍ത്തകള്‍.