CURRENCY RATE -
1 GBP :
82.61 INR
1 EUR :
75.53 INR
1 USD :
64.08 INR
Last Updated :
3 Hours 43 Minutes 44 Seconds Ago
Breaking Now

ബക്കറ്റ് പിരിവിനെത്തിയ പാര്‍ട്ടിക്കാരോട് ദേവികുളം സബ്കളക്ടറും പറഞ്ഞു '' കടക്ക് പുറത്ത് !! ; ശ്രീറാമിന് പിന്നാലെ പ്രേംകുമാറും പാര്‍ട്ടിയുടെ കണ്ണില്‍ കരടാകുന്നു

ബക്കറ്റ് പിരിവിനെത്തിയ സിപിഐഎം നേതാക്കളെ ദേവീകുളം സബ്ബ് കളക്ടറുടെ ഓഫീസില്‍ നിന്ന് ഇറക്കിവിട്ടു

സബ് കളക്ടര്‍ ശ്രീറാം സിപിഐഎമ്മിന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്.മുഖം നോക്കാതെ നടപടിയെടുത്ത ജനകീയനായ കളക്ടറെ സ്ഥലം മാറ്റിയപ്പോള്‍ ആശ്വസിച്ച നേതാക്കള്‍ക്ക് ഇനി സമാധാനിക്കാന്‍ വഴിയില്ല.പുതിയ കളക്ടറും ' പുലി തന്നെ'

ബക്കറ്റ് പിരിവിനെത്തിയ സിപിഐഎം നേതാക്കളെ ദേവീകുളം സബ്ബ് കളക്ടറുടെ ഓഫീസില്‍ നിന്ന് ഇറക്കിവിട്ടു. ഇ. കെ നായനാര്‍ അക്കാഡമി നിര്‍മ്മാണത്തിനായി പാര്‍ട്ടി പിരിവിനെത്തിയതായിരുന്നു പ്രവര്‍ത്തകരും നേതാക്കളും. സബ്ബ് കളക്ടറുടെ ഓഫീസിലെ ജീവനക്കാരില്‍ നിന്ന് പിരിവെടുക്കാനെത്തിയ 15ഓളം പ്രവര്‍ത്തകരെ ഓഫീസിനു മുന്നില്‍ ഗണ്‍മാന്‍ പ്രമോദ് തടയുകയായിരുന്നു.

ഓഫീസ് പ്രവര്‍ത്തന സമയത്ത് പിരിവുകാരെ ഉള്ളില്‍ പ്രവേശിപ്പിക്കരുതെന്ന് സബ്ബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്ന് ഗണ്‍മാന്‍ സിപിഐഎം പ്രവര്‍ത്തകരെ അറിയിച്ചു. സബ്ബ് കളക്ടറെ നേരില്‍ കണ്ട് പരാതി അറിയിക്കണമെന്ന് സിപിഐഎം പ്രവര്‍ത്തകരും നേതാക്കളും അറിയിച്ചെങ്കിലും ഗണ്‍മാന്‍ അനുവാദം നല്‍കിയില്ല. ഗണ്‍മാനോട് പ്രവര്‍ത്തകര്‍ തട്ടിക്കയറിയെന്നും ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം ആര്‍. ഈശ്വരന്‍, ലോക്കല്‍ സെക്രട്ടറി ജോബി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പ്രവര്‍ത്തകരുടെ സംഘമാണ് ബക്കറ്റ് പിരവിനായി സബ്ബ് കളക്ടറുടെ ഓഫീസില്‍ എത്തിയത്. പിരിവുകാരെ സബ്ബ് കളക്ടറുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ദേവീകുളത്ത് പ്രകടനം നടത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.