CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 19 Minutes 16 Seconds Ago
Breaking Now

ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു ; പട്ടാപകല്‍ നടന്ന കൊലപാതകത്തില്‍ മരിച്ചത് വരാപ്പുഴ സ്വദേശി

ആറു കുത്തുകളാണ് ശരീരത്തിലേറ്റത്.

കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍(30) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ യുവതി സ്വകാര്യ റിസോര്‍ട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാരും റിസോര്‍ട്ടിലെ ജീവനക്കാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ആറു കുത്തുകളാണ് ശരീരത്തിലേറ്റത്. ഒരു യുവാവിനൊപ്പമാണ് യുവതി ബീച്ചിലെത്തിയതെന്നാണ് വിവരം. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.