CURRENCY RATE -
1 GBP :
85.93 INR
1 EUR :
76.76 INR
1 USD :
65.04 INR
Last Updated :
2 Hours 16 Minutes 18 Seconds Ago
Breaking Now

തൈറോയ്ഡ് പ്രശ്‌നം മൂലം അമിതവണ്ണമെന്ന് കരുതി പാവം മാതാപിതാക്കള്‍; സ്‌കാനിംഗ് റിസല്‍ട്ട് കണ്ട് ഞെട്ടി; 13 വയസ്സുകാരി ആറ് മാസം ഗര്‍ഭിണി!

തന്റെ വയറ്റില്‍ ഒരു കുട്ടി വളരുന്നതായി ആറാം ക്ലാസുകാരി മനസ്സിലാക്കിയിരുന്നില്ല

13 വയസ്സുള്ള മകള്‍ വണ്ണംവെച്ച് വരുന്ന ആ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മൂലം വണ്ണംവെയ്ക്കുമെന്ന് അറിയാവുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ എന്നറിയാന്‍ ഒരു സ്‌കാനിംഗ് നടത്തിയപ്പോള്‍ കിട്ടിയ റിസല്‍റ്റ് അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തങ്ങളുടെ മകള്‍ ആറര മാസം ഗര്‍ഭിണിയാണെന്ന ഞെട്ടിക്കുന്ന ഫലമാണ് ആ മാതാപിതാക്കളുടെ കൈകളിലെത്തിയത്. പീഡനത്തെത്തുടര്‍ന്ന് 10 വയസ്സുകാരി ഗര്‍ഭിണിയായതും, ആ കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നിഷേധിച്ചതും വിവാദങ്ങള്‍ സൃഷ്ടിക്കവെയാണ് പുതിയ സംഭവം.

മുംബൈയില്‍ നിന്നുമുള്ള 13-കാരി ലൈംഗിക കുറ്റകൃത്യം നടന്നതായി വെളിപ്പെടുത്തിയിട്ടില്ല. മകള്‍ക്ക് വണ്ണം കൂടുന്നത് ശ്രദ്ധിച്ച മാതാപിതാക്കള്‍ ഇവളുമായി അടുത്തുള്ള ഒരു ഡോക്ടറുടെ അടുത്തെത്തി. സംശയം തോന്നിയ ഡോക്ടര്‍ ഒരു അള്‍ട്രാ സൗണ്ട് സ്‌കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തുന്നത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ വളര്‍ന്ന ഭ്രൂണങ്ങള്‍ നശിപ്പിക്കാന്‍ കോടതിയുടെ അനുമതി വേണം.

ഇത്തരത്തില്‍ നിരവധി കേസുകളില്‍ വിജയകരമായി ഇടപെട്ട ഗൈനക്കോളജിസ്റ്റ് ഡോ. നിഖില്‍ ദത്താറിനെ ഈ കുടുംബം സമീപിച്ചതോടെയാണ് കേസ് പോലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം പോലീസ് അജ്ഞാതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തന്റെ വയറ്റില്‍ ഒരു കുട്ടി വളരുന്നതായി ആറാം ക്ലാസുകാരി മനസ്സിലാക്കിയിരുന്നില്ല. ഇനി അബോര്‍ഷന്‍ നടത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണം, ഇതിനായുള്ള നടപടിക്രമങ്ങള്‍ ഡോ. നിഖില്‍ ആരംഭിച്ച് കഴിഞ്ഞു. ഇദ്ദേഹം ആദ്യമായാണ് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി ഇത്തരം അപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്.

എന്നാല്‍ ലൈംഗിക അതിക്രമം നടന്നതിനെക്കുറിച്ചോ, ആരാണ് ഇതിന് പിന്നിലെന്നോ വിവരം നല്‍കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ഇതില്‍ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.





കൂടുതല്‍വാര്‍ത്തകള്‍.