CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 3 Seconds Ago
Breaking Now

കേരളത്തിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ തടഞ്ഞത് മമ്മൂട്ടിയും, മോഹന്‍ലാലും; ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍ കേട്ട് ചിരിക്കല്ലേ!

കേരളത്തിലെ സകല കേബിള്‍ ഓപ്പറേറ്റര്‍മാരെയും വിളിച്ച് കേരള പോലീസ് ആ ബുദ്ധി പ്രയോഗിച്ചത്.

കേരളത്തിന്റെ ഡിജിപിയാണ് ലോക്‌നാഥ് ബെഹ്‌റ. കാഴ്ചയില്‍ ഒരു 'പാഷാണം ഷാജി' ലുക്കൊക്കെ ആണെങ്കിലും ആള്‍ ബഹുകേമന്‍. ജിഷ കേസില്‍ ഏതോ ഒരു അമീറുളിനെയും, ഇപ്പോള്‍ നടിയെ അക്രമിച്ച കേസില്‍ 'പ്രമുഖ നടന്‍' ദിലീപിനെയും വരെ പൊക്കിയെടുത്ത് അകത്തിട്ട് തൊപ്പിയില്‍ പൊന്‍തൂവലുകളുടെ എണ്ണം കൂട്ടിയിട്ടുള്ള ആളാണ് അദ്ദേഹം. ഇടക്കാലത്ത് സെന്‍കുമാറിന്റെ ഇടപെടല്‍ കാരണം കുറച്ച് ദിവസം കസേരയില്‍ നിന്നും മാറിയതൊഴിച്ചാല്‍ എന്ത് കൊണ്ടും പിണറായിയുടെ വിശ്വസ്തന്‍. അദ്ദേഹം മമ്മൂട്ടിയെയും, മോഹന്‍ലാലിനെയും കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഞെട്ടിപ്പിക്കുന്നത്, അല്ലെങ്കില്‍ ചിരിപ്പിക്കുന്നത്.

കേരളത്തിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ തടഞ്ഞത് മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും, മോഹന്‍ലാലും ആണെന്ന് പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കും? പക്ഷെ പറയുന്നത് സാക്ഷാല്‍ ഡിജിപി ആയത് കൊണ്ട് വിശ്വസിച്ചേ മതിയാകൂ. മമ്മൂട്ടിയും, മോഹന്‍ലാലും അഭിനയിച്ച ചിത്രങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ പടര്‍ന്നുപിടിക്കുമായിരുന്നു എന്നാണ് ഡിജിപി ബെഹ്‌റ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

1992-ല്‍ ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ടാണ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലും വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു. ഇത് ഒഴിവാക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തലപുകച്ചു. അപ്പോഴാണ് ആ ബുദ്ധി ഉദിച്ചത്. ഉടന്‍ കേരളത്തിലെ സകല കേബിള്‍ ഓപ്പറേറ്റര്‍മാരെയും വിളിച്ച് കേരള പോലീസ് അത് പ്രയോഗിച്ചത്. ചാനലുകളില്‍ ഇതോടെ മമ്മൂട്ടി-മോഹന്‍ലാല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിറഞ്ഞു. താരങ്ങളോടുള്ള ആരാധന കത്തിനില്‍ക്കുന്ന സമയത്ത് ഈ ബുദ്ധി ഏറ്റു. സിനിമ കണ്ടുകഴിഞ്ഞാലല്ലേ ആളുകള്‍ വര്‍ഗ്ഗീയ കലാപത്തിന് പുറത്തിറങ്ങൂ, ബെഹ്‌റ പറയുന്നു.

എന്തായാലും കേരള പോലീസിന്റെ ഈ തന്ത്രം ഏറ്റെന്നാണ് ബെഹ്‌റയുടെ വാദം. സംഗതിയൊക്കെ കൊള്ളാം, പക്ഷെ ഇത് സാക്ഷാല്‍ പാഷാണം ഷാജി കേള്‍ക്കേണ്ട, അടുത്ത മിമിക്രി സ്‌കിറ്റിന് എടുത്ത് പ്രയോഗിച്ച് കളയും!








കൂടുതല്‍വാര്‍ത്തകള്‍.