CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 23 Minutes 44 Seconds Ago
Breaking Now

യോഗി ആദിത്യനാഥിന്റെ പുതിയ കല്‍പ്പന '' യുപിയിലെ മദ്രസകള്‍ സ്വാതന്ത്രദിനം ആഘോഷിക്കണം,ദൃശ്യങ്ങള്‍ അയച്ചുതരണം'

മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ഉള്‍പെടെയുള്ള ദേശീയ ആഘോഷങ്ങള്‍ ആചരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നു മന്ത്രി

ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ സ്വാതന്ത്രദിനം ആഘോഷിക്കണമെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്നും യോഗി ആദിത്യനാഥിന്റെ ഉത്തരവ്!ഇത് സംബന്ധിച്ച് കത്ത് മദ്രസ പരിഷത്ത് ബോര്‍ഡ് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു.

ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം എന്നിവയാണ് ഉത്തരവിലെ നിബന്ധനകള്‍.സ്വാതന്ത്ര്യസമരപോരാളികളുടെ സംഭാവനങ്ങളെകുറിച്ച് അറിയാന്‍ ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു

മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ഉള്‍പെടെയുള്ള ദേശീയ ആഘോഷങ്ങള്‍ ആചരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.ഏകദേശം 8,000 മദ്രസകള്‍ക്കാണ് യുപി സംസ്ഥാനസര്‍ക്കാരിന്റെ മദ്രസ ശിക്ഷ പരിഷത്തിന്റെ അംഗാകരമുള്ളത്. ഇവയില്‍ 560 മദ്രസകള്‍ പൂര്‍ണമായും സര്‍ക്കാരിന്റെ കീഴിലാണ്.

ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നു.തങ്ങളെ സംശയത്തോടെ കാണുന്നത് വേദനാ ജനകമാണെന്നാണ് പ്രതികരണം.

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.