CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 12 Seconds Ago
Breaking Now

മെയ്ഡ് ഇന്‍ ഇന്ത്യ വൈകാതെ ചൈനയെ കീഴടക്കുമെന്ന് ചൈനീസ് പത്രം ; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഭീഷണിയെന്ന് മുന്നറിയിപ്പ്

വര്‍ഷങ്ങളുടെ പരിശ്രമത്തിന് ശേഷം ഇന്ത്യയ്ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളെ ഒഴിവാക്കാനാകും

ചൈന ഇന്ത്യയ്ക്ക് അതിര്‍ത്തിയില്‍ കുറച്ചൊന്നുമല്ല പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.ഒപ്പം പാകിസ്താനെ കൂട്ടുപിടിച്ചുള്ള പ്രശ്‌നങ്ങള്‍ വേറെയും.എന്നാല്‍ മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഭീഷണിയാകുന്നുവെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പത്രത്തിലെ ലേഖനം പറയുന്നു.ഇതു തുറന്ന് സമ്മതിക്കാന്‍ ചൈനക്കാര്‍ തയ്യാറുമല്ല.

നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ കുതിക്കുകയാണ്.എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളോട് പോരാടാന്‍ നിലവില്‍ ഇതൊന്നും പോരെന്നും ലേഖനം പറയുന്നു.പ്രത്യേകമായി അനുദിന ജീവിതാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക വീട്ടുപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ്.ഇകാര്യത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളെ മറികടക്കാന്‍ ഇന്ത്യ പത്തു വര്‍ഷമെങ്കിലും കാത്തിരിക്കണം.

ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള ക്യാമ്പെയ്‌നുകള്‍ നടക്കുന്നുണ്ട്.എന്നാല്‍ അടുത്തിടെ വന്ന ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 83 ശതമാനം പേരും വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളെ സ്വീകരിക്കുമെന്നാണ് പറഞ്ഞത്.വിലക്കുറവിന്റെ കാര്യത്തില്‍ ചൈനയെ പെട്ടെന്ന് മറികടക്കാനാവില്ല.വര്‍ഷങ്ങളുടെ പരിശ്രമത്തിന് ശേഷം ഇന്ത്യയ്ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളെ ഒഴിവാക്കാനാകും.ഏതായാലും ചൈനയ്ക്ക് ചങ്കിടിപ്പാണ് മേയ്ഡ് ഇന്‍ ഇന്ത്യയെന്ന് വ്യക്തം.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.