CURRENCY RATE -
1 GBP :
85.93 INR
1 EUR :
76.75 INR
1 USD :
65.04 INR
Last Updated :
2 Hours 24 Minutes 12 Seconds Ago
Breaking Now

ഭാരം കുറയ്ക്കുന്ന പാനീയങ്ങൾ....

വെളളമാണ് ഏറ്റവും നല്ല പാനീയം. വെളളം ധാരാളം കുടിക്കുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കും. നാരങ്ങ വെളളവും ആരോഗ്യത്തിന് നല്ലതാണ്. വര്‍ക്കൌട്ട് ചെയ്യുന്നതിന് മുമ്പ് നാരങ്ങ വെളളം കുടിക്കുന്നത് കൂടുതല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. 

 

രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ്  വെജിറ്റബള്‍ സൂപ്പ്  കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കാന്‍ സഹായിക്കും. 

 

ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ ഭാരം നിയന്ത്രിക്കുകയും ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും രണ്ട് ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഗ്രീന്‍ ടീ പല രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

 

വെജിറ്റബിള്‍ സൂപ്പ് പോലെ തന്നെ ഗുണമുളളതാണ് വെജിറ്റബിള്‍ ജ്യൂസ്. ധാരാളം വെജിറ്റബിള്‍ ജ്യൂസ് ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

 

കോഫി കുടിക്കുന്നതും ശരീരത്തിന് വളരെയധികം പ്രയോജനം ചെയ്യും. ഇവ നിങ്ങളുടെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കുകയും ശരീരത്തിന് വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും. 

 

പാല്‍ കുടിക്കുന്നതിലൂടെ ശരീരത്തില്‍ ആവശ്യമില്ലാതെ കലോറി അടിഞ്ഞുകൂടുകയുമില്ല, ഒപ്പം എല്ലിനും പല്ലിനും പാല്‍ ഗുണം ചെയ്യുകയും ചെയ്യും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.