CURRENCY RATE -
1 GBP :
82.61 INR
1 EUR :
75.48 INR
1 USD :
64.07 INR
Last Updated :
33 Seconds Ago
Breaking Now

'കുറച്ച് സമാധാനം കുറയും, എങ്കിലും വീട്ടുജോലി നന്നായി ചെയ്യും'; ഭര്‍ത്താവിനെ ഫേസ്ബുക്കില്‍ വില്‍പ്പനയ്ക്ക് വെച്ച് ഭാര്യ; പക്ഷെ നാട്ടിലെ പെണ്ണുങ്ങളുടെ പ്രതികരണം കണ്ട് അമ്പരന്ന് ആ ഹോസ്പിറ്റല്‍ സൂപ്പര്‍വൈസര്‍!

ഒരു തമാശയ്ക്ക് വേണ്ടി ചെയ്ത പരിപാടി ഇപ്പോള്‍ കുരിശായെന്നതാണ് സത്യം

ഏത് നേരത്താണ് തനിക്ക് ആ ബുദ്ധി തോന്നിയതെന്നാണ് തെരേസ ടര്‍ണര്‍ ചിന്തിക്കുന്നത്. കാരണം എന്തെന്നല്ലേ, പങ്കാളിയുടെ സ്‌നേഹം കൊണ്ട് പൊറുതിമുട്ടി അയാളെ അങ്ങ് വില്‍പ്പനയ്ക്ക് വെച്ചു തെരേസ. ഫേസ്ബുക്കില്‍ അങ്ങിനെയൊരു പോസ്റ്റ് ഇടുമ്പോള്‍ ഈ ശല്യം ഒഴിയട്ടെ എന്നാണ് കരുതിയതെങ്കിലും, ഇതിന് ശേഷം നാട്ടിലെ പെണ്ണുങ്ങളുടെ പ്രതികരണം കണ്ട് അമ്പരന്നിരിക്കുകയാണ് ആ 34-കാരി. ഭാര്യയുടെ വില്‍പ്പന പരസ്യം കാരണം സന്തോഷിച്ച് ഇരിക്കുന്നത് ഭര്‍ത്താവാണ്, കാരണം നൂറുകണക്കിന് സ്ത്രീകളാണ് റോബിനെ സ്വന്തമാക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. സൈ്വര്യക്കേട് ഉണ്ടെങ്കിലും നല്ല രീതിയില്‍ വീട്ടുജോലി ചെയ്യുന്ന ആളെന്നായിരുന്നു റോബിനെക്കുറിച്ചുള്ള തെരേസയുടെ വിശദീകരണം!

താല്‍പര്യമുള്ള ആര്‍ക്കും വീട്ടില്‍ വന്ന് ഭര്‍ത്താവിനെ സ്വീകരിക്കാമെന്നായിരുന്നു തെരേസ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ഒരു തമാശയ്ക്ക് വേണ്ടി ചെയ്ത പരിപാടി ഇപ്പോള്‍ കുരിശായെന്നതാണ് സത്യം. 300-ലധികം ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഈ പരസ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു, എന്നുമാത്രമല്ല നൂറോളം പേര്‍ ഇയാളെ വാങ്ങാനും സന്നദ്ധരായി. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും പേര്‍ പ്രതികരണവുമായി എത്തുമെന്ന് തെരേസ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. എന്നാല്‍ ഭര്‍ത്താവ് റോബിന് കൂടുതല്‍ സന്തോഷം പകര്‍ന്നുനല്‍കുന്നതായി നാട്ടിലെ പെണ്ണുങ്ങളുടെ പ്രതികരണങ്ങള്‍. 'അടിപൊളി, ഒരു ചായ കൂടി തയ്യാറാക്കി തരുമോ?', എന്നായിരുന്നു റോബ് ഈ പോസ്റ്റിനോടും ആളുകളുടെ പ്രതികരണങ്ങളിലും അഭിപ്രായം പ്രകടിപ്പിച്ചത്. 

മിസോഫോണിയ എന്ന അവസ്ഥ അനുഭവിക്കുന്ന ആളാണ് തെരേസ. അതായത് ചില പ്രത്യേക ശബ്ദങ്ങള്‍, ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുന്നത് പോലും അലോസരമുണ്ടാക്കും. ഇത്തരം ഒരു വീഡിയോ ഭാര്യയെ അലോസരപ്പെടുത്താനായി റോബ് ഇടയ്ക്കിടെ പ്ലേ ചെയ്തതിന്റെ കലിപ്പിലാണ് ഹോസ്പിറ്റല്‍ സൂപ്പര്‍വൈസര്‍ നാല് വര്‍ഷക്കാലത്തെ ഭര്‍ത്താവിനെതിരെ ഈ തമാശ ഒപ്പിച്ചത്. ഒരാള്‍ ഉച്ചത്തില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ കാണിച്ച് തെരേസയെ ശല്യപ്പെടുത്തിയെന്ന് കാര്‍പ്പെറ്റ് ക്ലീനറും, ഇന്‍ഷുറന്‍സ് സെയില്‍സ്മാനുമായ റോബ് പറയുന്നു. ദേഷ്യം വന്ന് ഭാര്യ മുകളിലെ നിലയിലേക്ക് പോയി. പിന്നീടാണ് ഫേസ്ബുക്കില്‍ തന്നെ ഭാര്യ വില്‍പ്പനയ്ക്ക് വെച്ചതായി ഇദ്ദേഹം ശ്രദ്ധിക്കുന്നത്. '33-കാരനായ ഭര്‍ത്താവ് തലയില്‍ കയറി ഇരിക്കുന്നു, അതിനാല്‍ പണം ആവശ്യമില്ലാതെ ആര്‍ക്ക് വേണമെങ്കിലും കൊണ്ടുപോകാം', തെരേസ പോസ്റ്റ് ചെയ്തു. 

എന്തായാലും ഭാഗ്യത്തിന് താല്‍പര്യപ്രകടനങ്ങള്‍ ഫേസ്ബുക്കിലെ പോസ്റ്റിന് കീഴെ ഒതുങ്ങി, അതുകൊണ്ട് ആരും ഭര്‍ത്താവിനെ പൊക്കാന്‍ വീട്ടുപടിക്കല്‍ എത്തിയില്ല. ഇനി എന്തൊക്കെ ചെയ്താലും ഇമ്മാതിരി പോസ്റ്റ് തെരേസ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ പോകുന്നില്ല, അതുറപ്പ്!




കൂടുതല്‍വാര്‍ത്തകള്‍.